മുംബൈ: ലോകം എപ്പോഴും കേള്‍ക്കാന്‍ കൊതിക്കുന്ന ലതാ മങ്കേഷ്കര്‍ എന്ന ശബ്ദമാധുര്യത്ത ിന് നവതി. ശനിയാഴ്ച സിനിമാലോകവും ആരാധകരും ആശംസകള്‍ വാരിച്ചൊരിയുമ്പോഴും പകിട് ടുകള്‍ക്ക് നില്‍ക്കാതെ നിശ്ശബ്ദമായി പിറന്നാള്‍ നുണയുകയായിരുന്നു ഇന്ത്യയുടെ വാനമ ്പാടി.
അറിയപ്പെടുന്ന നാടക, സിനിമാ കുടുംബത്തിലായിട്ടും സിനിമാപാട്ടുകളോട് മുഖം തിരിക്കുന്ന സംസ്കാരമായിരുന്നു മങ്കേഷ്കര്‍ കുടുംബത്തിന്. പിതാവിെൻറ മരണത്തോടെ ജ ീവിതഭാരം ചുമലിലായ 13ാം വയസ്സിലാണ് പതിവുതെറ്റിച്ച് ലത സിനിമാപാട്ടില്‍ ഭാഗ്യപരീക്ഷണത്തിന് ഇറങ്ങുന്നത്. നേരിയ ശബ്ദം എന്നു പറഞ്ഞ് പലരും തള്ളിയ ആ ശബ്ദമാധുര്യം തിരിച്ചറിഞ്ഞത് മാസ്റ്റര്‍ ഗുലാം ഹൈദറാണ്. ആദ്യ പാട്ടിെൻറ ‘ആയേഗാ ആനെവാല’ എന്നു തുടങ്ങുന്ന വരികള്‍തന്നെ അവരുടെ ജീവിതം അന്വര്‍ഥമാക്കുന്നതായിരുന്നു.
വരാനിരിക്കുന്നവര്‍ വന്നെത്തും എന്ന വരികള്‍ക്ക് ലത പകര്‍ന്ന ശബ്ദ മാധുര്യത്തിനൊത്ത് ഭാവം പകര്‍ന്നാടിയാണ് മധുബാല എന്ന നടിയുടെയും തുടക്കം. സാധന, മധുബാല തുടങ്ങിയ നടിമാര്‍ക്ക് തങ്ങളുടെ ചിത്രങ്ങളില്‍ പിന്നീട് ലതയുടെ പാട്ടുകള്‍ നിര്‍ബന്ധമായി മാറിയതും ചരിത്രം. 1977ല്‍ ഗുല്‍സാര്‍ തെൻറ ചിത്രമായ ‘കിനാര’ക്ക് എഴുതിയ പാട്ട് ലതയുടെ ശബ്ദമാധുര്യത്തോടുള്ള പ്രണയമായിരുന്നുവെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്.
‘നാം ഗും ജായേഗ ചെഹ്ര യേ ബദല്‍ ജായേഗ..മേരീ ആവാസ് ഹീ പെഹ്ചാന് ഹെ ഗര്‍ യാദ് രഹെ’ (പേര് മാഞ്ഞു പോകും, മുഖം മാറിപ്പോകും, എന്നെ ഓര്‍ക്കുന്നവര്‍ക്ക് എെൻറ ശബ്ദംമാത്രം തിരിച്ചറിയും) വരികള്‍ പോലെ ആ ശബ്ദത്തിലൂടെ ലത ഓര്‍മിക്കപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്നു. ലതയുടെ പാട്ടുകള്‍ മാത്രം കേട്ടുകഴിഞ്ഞ ഏകാന്ത ജീവിതമായിരുന്നു നടി സാധനയുടെ അവസാന കാലം.
മലയാളം ഉൾപ്പെടെ 36 പ്രാദേശിക ഭാഷകളിലും ഹിന്ദിയിലുമായി 25,000ത്തില്‍ ഏറെ പാട്ടുകളാണ് ലതയുടെ സംഭാവന. അമിതാഭ് ബച്ചനും ധര്‍മേന്ദ്രയും സചിന് ടെണ്ടുല്‍കറും ട്വിറ്ററില്‍ വിഡിയോയിലൂടെയാണ് ലതാജിക്ക് ജന്മദിനാശംസകള് അര്‍പ്പിച്ചത്. കണക്കും അതിരും പേരുമില്ലാത്ത സ്നേഹസൗഹൃദമാണ് ലതാ മങ്കേഷ്കര്‍ എന്നാണ് ബച്ചന് വിശേഷിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.