ഹൈദരാബാദ്: യുവ സൂപ്പർതാരം ദുൽഖർസൽമാൻ നായകനാകുന്ന ബിഗ് ബജറ്റ് തെലുങ്ക് ചിത്രം മഹാനടിയുടെ ഒാഡിയോ ലോഞ്ച് കഴിഞ്ഞു. തെലുങ്ക് സൂപ്പർതാരങ്ങളായ നാഗാർജ്ജുന, ജൂനിയർ എൻ.ടി.ആർ എന്നിവർ അതിഥികളായ ചടങ്ങിൽ ആയിരക്കണക്കിന് ആളുകളാണ് പെങ്കടുത്തത്. സിനിമയിലെ പ്രധാന താരങ്ങളായ ദുൽഖർ, കീർത്തി സുരേഷ്, സാമന്ത, വിജയ് ദേവരകൊണ്ട എന്നിവരും നൂറ് കണക്കിന് ടെക്നിഷ്യൻമാരും ചടങ്ങിലുണ്ടായിരുന്നു.
തെന്നിന്ത്യയിലെ എക്കാലത്തെയും വലിയ േലഡി സൂപ്പർസ്റ്റാറായ സാവിത്രിയുടെ ജീവിത കഥ പറയുന്ന ചിത്രമാണ് മഹാനടി. തമിഴിലും തെലുങ്കിലും പുറത്തിറങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നാഗ് അശ്വിനാണ്. കീർത്തി സുരേഷാണ് സാവിത്രിയാകുന്നത്.
ശ്രീവെണ്ണല സീതാരാമ ശാസ്ത്രിയുടെ വരികൾക്ക് മിക്കി ജെ മെയർ ഇൗണമിട്ട മഹാനടിയിലെ മനോഹര ഗാനങ്ങൾ സദസ്സിൽ കേൾപ്പിച്ചിരുന്നു. ഗാനങ്ങൾ യൂട്യൂബിൽ മികച്ച പ്രതികരണമാണ് നേടുന്നത്. ചിത്രത്തിലെ മൂഗമനസുലൂ എന്നു തുടങ്ങുന്ന ഗാനം 10 ലക്ഷത്തിലധികം പേരാണ് കണ്ടത്.
വൈജയന്തി മൂവീസിെൻറ ബാനറിൽ അശ്വിനി ദത്ത്, പ്രിയങ്ക ദത്ത്, സ്വപ്ന ദത്ത് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന് കാമറ കൈകാര്യം ചെയ്തിരിക്കുന്നത് ഹോളിവുഡിൽ നിന്നുള്ള ഡാനി സാ-ലോയാണ്. മെയ് 9ന് ലോകവ്യാപകമായി ചിത്രം തിയറ്ററുകളിലെത്തും. തമിഴിൽ നടിഗയർ തിലകം എന്ന പേരിലാണ് മഹാനടി എത്തുക. കേരളത്തിലും നൂറിലധികം തിയറ്ററിൽ ചിത്രം പ്രദർശിപ്പിക്കും.
താരമായി ദുൽഖർ
നാഗാർജ്ജുന മുതൽ കീരവാണി വരെ സംസാരിച്ച ബ്രഹ്മാണ്ഡമായ വേദിയിൽ മലയാളികളുടെ സ്വന്തം ദുൽഖർസൽമാന് നിറഞ്ഞ കയ്യടിയോടെയായിരുന്നു സ്വീകരണം ലഭിച്ചത്. സഹതാരങ്ങളായ വിജയ് ദേവരകൊണ്ഡ, സാമന്ത, കീർത്തി, എന്നിവരെയും സംവിധായകൻ നാഗ് അശ്വിനെയും അഭിനന്ദിച്ച ദുൽഖർ ദുൽഖർ ഇത്രയും വലിയ ചിത്രത്തിെൻറ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് പറഞ്ഞു.
ദുൽഖറിെൻറ ഒാകെ കൺമണിയുടെ തെലുങ്ക് പതിപ്പായ ഒകെ ബങ്കാരം ആന്ദ്രയിൽ സൂപ്പർ ഹിറ്റായിരുന്നു. നിത്യ മേനോനുമൊത്ത് അഭിനയിച്ച 100 ഡേയ്സ് ഒാഫ് ലവും മൊഴിമാറ്റി പ്രദർശിപ്പിച്ച് വിജയം കൊയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.