മോദി ചിത്രത്തിൽ പാട്ടെഴുതിയില്ലെന്ന്​ സമീറും; പ​ഴ​യ പാ​ട്ടു​ക​ളെ​ടു​ത്തെ​ന്ന്​ നി​ർ​മാ​താ​വ്​

മും​ബൈ: ജാ​വേ​ദ്​ അ​ഖ്​​​ത​റി​നു പി​ന്നാ​ലെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ആ​ത്​​മ​ക​ഥ ബോ​ളി​വ ു​ഡ്​ ചി​ത്രം ‘പി.​എം ന​രേ​ന്ദ്ര മോ​ദി’​യി​ൽ പാ​ട്ടെ​ഴു​തി​യി​ട്ടി​ല്ലെ​ന്ന്​ വ്യ​ക്​​ത​മാ​ക്കി ഗാ​ന​ര​ച ​യി​താ​വ്​ സ​മീ​റും.

ബു​ധ​നാ​ഴ്​​ച പു​റ​ത്തി​റ​ങ്ങി​യ ചി​ത്ര​ത്തി‍​​െൻറ ട്രെ​യി​ല​റി​ലാ​ണ്​ ഗാ​ന​ര​ച​യി​താ​ക്ക​ളു​ടെ കൂ​ട്ട​ത്തി​ൽ ഇ​വ​രു​ടെ പേ​രും പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ഇ​ത്​ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ​യാ​ണ്​ ആ​ദ്യം ജാ​വേ​ദും പി​ന്നാ​ലെ സ​മീ​റും പാ​ട്ടെ​ഴു​തി​യി​ട്ടി​ല്ലെ​ന്ന്​ വ്യ​ക്​​ത​മാ​ക്കി​യ​ത്. എ​ന്നാ​ൽ, സ​മീ​റു​കൂ​ടി രം​ഗ​ത്തു​ വ​ന്ന​തോ​ടെ ചി​ത്ര​ത്തി‍​​െൻറ നി​ർ​മാ​താ​ക്ക​ളി​ൽ ഒ​രാ​ളാ​യ സ​ന്ദീ​പ്​ എ​സ്.​ സി​ങ്​ വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തു​വ​ന്നു.

‘1947 എ​ർ​ത്ത്​’ എ​ന്ന ചി​ത്ര​ത്തി​ൽ ജാ​വേ​ദ്​ അ​ഖ്​​​ത​ർ ര​ചി​ച്ച ‘ഇൗ​ശ്വ​ർ അ​ല്ലാ​ഹ്​ തേ​രെ ജ​ഹാ മെ’ ​എ​ന്ന പാ​ട്ടും ‘ദ​സ്​’ എ​ന്ന ചി​ത്ര​ത്തി​ൽ സ​മീ​ർ എ​ഴു​തി​യ ‘സു​നൊ ഗൗ​ർ​സെ ദു​നി​യാ വാ​ലോം’ എ​ന്ന പാ​ട്ടും ‘പി.​എം ന​രേ​ന്ദ്ര മോ​ദി’​യി​ൽ ഉ​പ​യോ​ഗി​ച്ച​തി​നാ​ലാ​ണ്​ അ​വ​രു​ടെ പേ​രു​ക​ൾ ന​ൽ​കി​യ​തെ​ന്നാ​ണ്​ വി​ശ​ദീ​ക​ര​ണം.
Tags:    
News Summary - Modi biopic: Lyricists Javed Akhtar and Sameer were credited for songs from old films-music

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.