കൊച്ചി: ആദ്യകാല മലയാള ചലച്ചിത്ര സംഗീത സംവിധായകനും ഗായകനുമായിരുന്ന കൊടുങ്ങല്ലൂര്‍ അലങ്കാരത്ത് വീട്ടില്‍ എ. രാമചന്ദ്രന് (82) അന്തരിച്ചു.
എറണാകുളത്തെ വീട്ടില്‍ ഞായറാഴ്ച പുലര്‍ച്ച മൂന്നോടെയായിരുന്നു അന്ത്യം. മലയാളത്തിലെ ആദ്യ നിയോ റിയലിസ്റ്റിക് ചിത്രമായ ‘ന്യൂസ് പേപ്പർ ബോയ്’ ആണ് ഇദ്ദേഹം സംഗീതം ചെയ്ത ചിത്രം.
സഹോദരന് എ.വിജയനോടൊപ്പം ഹൈസ്കൂളില്‍ പഠിക്കുമ്പോൾ 17ാം വയസ്സിലാണ് ന്യൂസ് പേപ്പര്‍ ബോയ് എന്ന ചിത്രത്തിെൻറ അണിയറയിലെത്തിയത്. സിനിമയിലെ ഒരു ഗാനം ആലപിക്കുകയും ചെയ്തു. പിൽക്കാലത്ത് 12 ആല്‍ബങ്ങള്‍ക്കും സംഗീതം നല്കി.
‘ഹൃദയപൂര്‍വം’ എന്ന ഗസല്‍ സംഗീത ആല്‍ബത്തിന് നോണ്‍ ഫിലിം വിഭാഗത്തിലുള്ള മികച്ച സംഗീത സംവിധാനത്തിനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്.
എറണാകുളം നോര്‍ത്ത് എസ്.ആര്.എം റോഡില്‍ കോറല്‍ ക്രെസ്റ്റ് 2-സി (അലങ്കാരത്ത്) യിലായിരുന്നു താമസം. ഭാര്യ: രാധാ രാമചന്ദ്രൻ. മക്കള്‍: ലത ഗോപാലകൃഷ്ണന്, അജയ് രാമചന്ദ്രന് (സി.ഇ.ഒ, ബാറ്റാ, മലേഷ്യ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.