ചെന്നൈ: സംഗീത സംവിധായകൻ എസ്.ബാലകൃഷണൻ(69) അന്തരിച്ചു. ചെന്നൈയിലെ നീലാങ്കരയിലെ വസതിയിലായിരുന്നു അന്ത്യം. ദീർഘക ാലമായി അർബുദരോഗത്തിന് ചികിൽസയിലായിരുന്നു. സംസ്കാരം ഇന്ന് വൈകീട്ട് നടക്കും.
റാം ജീ റാവു സ്പീക്കിങ് ഉൾപ്പടെ 14ഒാളം ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്. ഇൻ ഹരിഹർ നഗർ, ഗോഡ്ഫാദർ, റാംജി റാവു സ്പീക്കിങ്, കിലുക്കാംപെട്ടി, വിയ്റ്റനാം കോളനി, മഴവിൽ കൂടാരം എന്നിവയാണ് അദ്ദേഹം സംഗീതസംവിധാനം നിർവഹിച്ച മലയാള ചിത്രങ്ങൾ. ഭാര്യ രാജലക്ഷ്മി. ശ്രീവൽസൻ, വിമൽ ശങ്കർ എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.