സൂപ്പർഹിറ്റ് ചിത്രം ഇയ്യോബിെൻറ പുസ്തകത്തിന് ശേഷം അമൽ നീരദും ഫഹദ് ഫാസിലും ഒന്നിക്കുന്ന ‘വരത്തനിൽ’ നസ്രിയ നസീമും ഒരു ഭാഗമാകും. ചിത്രത്തിൽ ഫഹദിന് വേണ്ടി പാട്ട് പാടാനൊരുങ്ങുകയാണ് നസ്രിയ. സുഷിൻ ശ്യാം സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ െഎശ്യര്യ ലക്ഷ്മിയാണ് നായിക.
നീണ്ട ഇടവേളക്ക് ശേഷം അഞ്ജലി മോനോെൻറ കൂടെ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് വൻ തിരിച്ചുവരവ് നടത്തിയിരുന്നു നസ്രിയ. സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാമിനൊപ്പം റെക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ പാടുന്ന ചിത്രം നസ്രിയ തെൻറ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിരുന്നു. നേരത്തെ ദുല്‍ഖര്‍ ചിത്രം സലാല മൊബൈല്‍സിലെ വൈറലായ ലാലാ ലസ എന്ന ഗാനവും നസ്രിയ ആലപിച്ചിരുന്നു.
അമല്‍നീരദും ഫഹദ് ഫാസിലും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ലിറ്റില്‍ സ്വയമ്പാണ് ഈ ചിത്രത്തിെൻറ ഛായാഗ്രാഹകന്‍. വിവേക് ഹര്‍ഷനാണ് എഡിറ്റിങ്. ഓഗസ്റ്റ് 27നാണ് ചിത്രത്തിെൻറ റിലീസ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.