കാഠ്മണ്ഡു: 126 മണിക്കൂർ തുടർച്ചയായി നൃത്തം ചെയ്ത് ഗിന്നസ് റെക്കോഡിട്ട് നേപ്പാളി പെൺകുട്ടി. മലയാളിയായ കലാമണ്ഡലം ഹേമലതയുടെ റെക്കോഡാണ് ബന്ദന നേപ്പാൾ തകർത്തത്. കാഠ്മണ്ഡുവിലെ വീട്ടിൽ നടന്ന പരിപാടിയിലാണ് ഈ 18കാരി നൃത്തമാടിയത്.
2011ൽ 123 മണിക്കൂറും 15 മിനിറ്റും തുടർച്ചയായി നൃത്തം ചെയ്ത കലാമണ്ഡലം ഹേമലതയുടെ റെക്കോഡാണ് ബന്ദന പഴങ്കഥയാക്കിയത്. ഇതുസംബന്ധിച്ച് വെള്ളിയാഴ്ച ഗിന്നസ് വേൾഡ് റെക്കോഡ്സിൽനിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചതായി ബന്ദന പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.