മുംബൈ: മകൻ ആകാശ് അംബാനിയുടെ വിവാഹ നിശ്ചയ ചടങ്ങിൽ നിത അംബാനി അവതരിപ്പിച്ച നൃത്തം വൈറലായി. ആകാശ് അംബാനിയുടെയും ശ്ലോക മേത്തയുടെയും വിവാഹനിശ്ചയ ചടങ്ങ് വ്യാഴാഴ്ചയായിരുന്നു നടന്നത്.
ഇൗ ചടങ്ങിലാണ് നിത ബോളിവുഡ് സിനിമയിെല പാട്ടിന് ചുവടുവെച്ചത്. ഭരതനാട്യം നർത്തകിയാണ് 54കാരിയായ നിത. ഗുജറാത്തി സ്റ്റൈലിൽ മെറൂൺ നിറത്തിലുള്ള സാരി ഉടുത്താണ് നൃത്തം വെച്ചത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത നൃത്ത ദൃശ്യങ്ങൾക്ക് വലിയ പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.