ഒരു പാട്ട്. ഒരു ക്ലിക്ക്. ചിലപ്പോൾ മുഖ്യമന്ത്രിയുടെ പ്രളയബാധിത ദുരിതാശ്വാസ നിധിയിൽ എത്തിച്ചേരുന്നത് നമ്മുടെ ആ ക്ലിക്കിെൻറ പ്രതിഫലമാകും. പ്രശസ്ത ചലച്ചിത്ര ഗാനരചയിതാവ് ഹരിനാരായണനും കൂട്ടരും ചേർന്നൊരുക്കിയ വീഡിയോയുടെ മുഴുവൻ യൂട്യൂബ് വരുമാനവുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നത്.
പ്രളയത്തിൽ മുങ്ങിയ കേരളത്തിെൻറ നോവുറ്റ കാഴ്ചകളും കണ്ണീരും രക്ഷാപ്രവർത്തനവുമൊക്കെ ഉൾക്കൊള്ളുന്ന
‘‘ഒരു കൈ തരാം, ഞങ്ങളൊന്നായ് വരാം...
ഉയരേണമിനിയെെൻറ നാട്..
അരുമക്കുരുന്നുപോൽ അടിവെച്ചു മേലേ
ആകാശ സൂര്യനായ് മാറെെൻറ നാടേ...’’ എന്ന ഹരിനാരായണൻ രചിച്ച വരികൾക്ക് സംഗീതം നൽകിയത് ജോമോനാണ്. അഭിനവ് സജീവ് ആലപിച്ച ഗാനത്തിെൻറ സാക്ഷാത്കാരം നിർവഹിച്ചത് പി.കെ. രാജേഷ് കുമാർ. പ്രവീൺ മംഗലത്തിെൻറതാണ് എഡിറ്റിങ് Music 24X7 െൻറ ബാനറിൽ തയാറാക്കിയ വീഡിയോയുടെ പ്രകാശനം തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീൻ നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.