രണ്ട് ദിവസം കൊണ്ട് 1.20 കോടിയോളം കാഴ്ചക്കാരുമായി പത്മാവതിലെ ഖലിബലി പാട്ട് യുട്യൂബിൽ സൂപ്പർഹിറ്റ്. 241,000 ലൈക്കുകൾ നേടിയ പാട്ട് ഷിവം പതക് ആണ് പാടിയിരിക്കുന്നത്. സിനിമയിൽ അലാവുദ്ധീൻ ഖിൽജിയായി വേഷമിടുന്ന രൺവീർ സിങിെൻറ പ്രകടനമാണ് പാട്ടിെൻറ സവിശേഷത. യൂട്യൂബ് ട്രെൻറിങ്ങിൽ ഒന്നാമതാണ് ഖലിബലി.
എ.എം തുരാസിെൻറ വരികൾക്ക് ചിത്രത്തിെൻറ സംവിധായകനായ സഞ്ജയ് ലീലാ ബൻസാലി തന്നെയാണ് ഇണമിട്ടിരിക്കുന്നത്. ഇരുണ്ട ദൃശ്യങ്ങളോടെ ഭയാനകമായ രീതിയിൽ ചിത്രീകരിച്ചിരിക്കുന്ന ഗാനത്തിെൻറ വീഡിയോക്ക് യൂട്യൂബിൽ നിറഞ്ഞ പ്രതികരണമാണ്. നിലവിൽ 19,000 ഒാളം കമൻറുകൾ വീഡിയോക്ക് ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.