പൂമരത്തിലെ മറ്റൊരു ഗാനം കൂടി യൂട്യൂബ് കീഴടക്കുന്നു. മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഗായിക കെ.എസ് ചിത്ര പാടിയ ‘മൃദു മന്ദഹാസം’ എന്ന ഗാനമാണ് അണിയറക്കാർ അവസാനമായി പുറത്തുവിട്ടിരിക്കുന്നത്. 20 മണിക്കൂറുകൾ കൊണ്ട് ഗാനത്തിന് രണ്ട് ലക്ഷത്തോളം കാഴ്ചക്കാരെയാണ് യൂട്യൂബിൽ ലഭിച്ചത്.
നേരത്തെ കാർത്തിക് പാടിയ ‘ഇനി ഒരു കാലത്തെ’ എന്ന ഗാനം യൂട്യൂബിൽ വൻ ശ്രദ്ധനേടിയിരുന്നു. ഫൈസൽ റാസി പാടിയ ‘ഞാനും ഞാനുമെൻറാളും’ എന്ന ഗാനവും യൂട്യൂബിലും സാമൂഹ്യ മാധ്യമങ്ങളിലും തരംഗം സൃഷ്ടിച്ചിരുന്നു.
അറക്കൽ നന്ദകുമാർ എഴുതി സംഗീത സംവിധാനം നിർവഹിച്ച മനോഹര ഗാനം കേരളത്തിെൻറ വാനമ്പാടി ചിത്ര പാടി അതിമനോഹരമാക്കി. പാട്ടിൽ ലയിച്ച സംഗീത പ്രേമികൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ മൃദു മന്ദഹാസത്തെ വൈറലാക്കുകയും ചെയ്തു.
എബ്രിഡ് ഷൈൻ എഴുതി സംവിധാനം ചെയ്ത പൂമരം തിയറ്ററുകളിൽ തകർത്തോടുകയാണ്. കാളിദാസ് ജയറാം നായകനായ ചിത്രം പൂർണ്ണമായും കലോത്സവം പശ്ചാത്തലമാക്കിയുള്ളതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.