സമൂഹ മാധ്യമത്തിലൂടെ വീണ്ടും പുതിയ ഗായകനെ പരിചയപ്പെടുത്തി ശങ്കർ മഹാദേവൻ. എയർഫോഴ്സ് ഉദ്യോഗസ്ഥനും മലയാളിയുമായ കൃഷ്ണകുമാറിനെയാണ് ഇത്തവണ ശങ്കർ മഹാദേവൻ പരിചയപ്പെടുത്തുന്നത്. കടുത്ത യേശുദാസ് ആരാധകനായ കൃഷ്ണകുമാർ ഗാനഗന്ധർവെൻറ ഒരു ഗാനവും ആലപിച്ചു.
യേശുദാസിെൻറ ഏറ്റവും പ്രശസ്ത ഗാനങ്ങളിലൊന്നായ ജബ് ദീപ് ജലേ ആനാ.. എന്ന ഗാനം ശങ്കർ മഹാദേവനും കൃഷ്ണകുമാറിനൊപ്പം പാടി. എയർഫോഴ്സിൽ വിങ് കമാൻററാണ് കൃഷ്ണകുമാർ. ബിഗ് സല്യൂട്ട്, കൃഷ്ണകുമാറിനെ പരിചയപ്പെടാൻ ഭാഗ്യമുണ്ടായെന്നും അദ്ദേഹത്തിെൻറ ഗാനം കേൾക്കൂ എന്നുമാണ് ശങ്കർ ഫേസ്ബുക്കിൽ കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.