നാട്ടുകാരോട് വോട്ടു തേടി യുംന അജിൻ VIDEO

മ​ല​പ്പു​റം: സം​ഗീ​ത റി​യാ​ലി​റ്റി ഷോ​യി​ലൂ​ടെ പ്ര​ശ​സ്ത​യാ​യ കൊ​ച്ചു ഗാ​യി​ക യും​ന അ​ജി​ൻ പി​ന്തു​ണ തേ​ടി നാ​ട്ടു​കാ​ർ​ക്ക് മു​ന്നി​ൽ. സീ ​ടി.​വി ചാ​ന​ലിന്‍റെ സ​രി​ഗ​മ​പ പ​രി​പാ​ടി​യി​ലെ ഫൈ​ന​ലി​സ്​​റ്റാ​യ യും​ന ത​നി​ക്ക് വോ​ട്ട് ചെ​യ്യ​ണ​മെ​ന്ന് വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​ഭ്യ​ർ​ഥി​ച്ചു. തി​രൂ​ർ താ​നാ​ളൂ​ർ സ്വ​ദേ​ശി​നി​യാ​ണ് ആ​റാം ക്ലാ​സു​കാ​രി ഗാ​യി​ക.

‘‘എ​ല്ലാ​വ​രും തെ​ര​ഞ്ഞെ​ടു​പ്പി​​​െൻറ തി​ര​ക്കി​ലാ​ണ്. എ​​​​െൻറ ഉ​മ്മ​യു​ടെ നാ​ടു​കൂ​ടി​യാ​ണ് വേ​ങ്ങ​ര. അ​വി​ടെ ന​മു​ക്ക് ഒ​രു സ്ഥാ​നാ​ർ​ഥി​ക്കേ വോ​ട്ട് ചെ​യ്യാ​ൻ പ​റ്റൂ. എ​ന്നാ​ൽ, ലോ​ക​ത്തു​ള്ള ആ​ർ​ക്കും എ​നി​ക്ക് വോ​ട്ട് ചെ​യ്യാം. ഒ​ക്ടോ​ബ​ർ അ​വ​സാ​നം ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ നി​ങ്ങ​ളു​ടെ പ്രാ​ർ​ഥ​ന​യും പി​ന്തു​ണ​യും ഉ​ണ്ടാ​വ​ണം’’ -യും​ന പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച യും​ന​യും കു​ടും​ബ​വും മും​ബൈ​യി​ലേ​ക്ക് പോ​വും. പി​താ​വ് അ​ജി​ൻ ബാ​ബു, മു​ജീ​ബ് താ​നാ​ളൂ​ർ എ​ന്നി​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു.  

Full View
Tags:    
News Summary - Singer Yumna Ajin in tirur Campaign -Music News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.