പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത കഥ പറയുന്ന ‘‘പി.എം നരേന്ദ്ര മോദി’ എന്ന ബോളിവുഡ് ചിത്രത്തിൻെറ റിലീസ് അനിശ്ചിതത്വത്തിലായിരിക്കെ മോദിയെ കുറിച്ചുള്ള വെബ് സീരീസ് അണിയറയിൽ ഒരുങ്ങുകയാണ്. 'മോദി: ജേണി ഓഫ് എ കോമണ്‍മാന്‍' എന്ന പേരില്‍ ഉമേഷ് ശുക്ലയാണ് വെബ് സീരിസ് സംവിധാനം ചെയ്യുന്നത്.
മോദിയുടെ കവിതകള്‍ കൂടി ഉള്‍പ്പെടുത്തി ഒരുങ്ങുന്ന വെബ് സീരീസ് യൂട്യൂബിൽ മോദിക്ക് വേണ്ടി തുടങ്ങുന്ന പുതിയ ചാനലിലാകും റിലീസ് ചെയ്യുക. കവിതകൾക്ക് സംഗീതം പകരുക സലിം സുലൈമാനും ആലാപനം നിര്‍വ്വഹിക്കുക സോനു നിഗവുമായിരിക്കും.
വെബ് സീരിസില്‍ മോദിയുടെ കവിതകള്‍ ഉള്‍പ്പെടുത്താനുള്ള അനുമതി പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് സംവിധായകൻ പറഞ്ഞു. മോദിയുടെ പത്ത് കവിതകളാണ് ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുള്ളത്. പത്ത് ഭാഗങ്ങളുള്ള വെബ് സീരിസിലെ ഓരോ ഭാഗത്തിൻെറയും എൻഡ്-ക്രെഡിറ്റ് രംഗങ്ങളിൽ ഒരു കവിത എന്ന നിലയിലാകും ഉൾപെടുത്തുക.
ഏപ്രിലിൽ തന്നെ മോദിയുടെ വെബ് സീരിസ് റിലീസ് ചെയ്യാനുള്ള നീക്കമാണ് നടക്കുന്നത്. ഇന്‍റര്‍നെറ്റ് റീലീസ് ആയതിനാല്‍ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഇടപെടലുണ്ടാകുമോയെന്ന് അറിയില്ലെന്നും റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ലെന്നും സംവിധായകന്‍ ഉമേഷ് ശുക്ല പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.