30 വർഷത്തിന് ശേഷം വിനൈലുമായി സോണി

ഒരു കാലത്ത് സംഗീത പ്രേമികളുടെ പ്രിയപ്പെട്ട ഉപകരണമായിരുന്ന വിനൈലിനെ 30 വർഷത്തിന് ശേഷം സോണി കമ്പനി വീണ്ടും പുറത്തിറക്കുന്നു. കാസറ്റുകളും സി.ഡികളും വന്നതോടെ പുറത്തായ വിനൈലിനെ ഗൃഹാതുര ഒാർമക്കായി ചിലർ വാങ്ങിക്കാറുണ്ട്. ടോക്കിയോയിലെ സോണിയുടെ ഫാക്ടറിയിൽ നിന്നും വിനൈലിൻെറ ആദ്യ ബാച്ച് പുറത്തിറങ്ങുമെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. 

നവീകരിച്ച രീതിയിൽ പുറത്തിറക്കുന്ന വിനൈലിൻെറ പുതിയ പതിപ്പിൽ ഏത് ഗാനമാണ് ഉണ്ടാവുകയെന്ന് വ്യക്തമല്ല. 2018 മാർച്ചോടെ ഉത്പാദനം തുടങ്ങാനാണ് കമ്പനിയുടെ പദ്ധതി. 1989ൽ നിർത്തിയ വിനൈൽ നിർമ്മാണമാണ് 30 വർഷത്തിന് ശേഷം സോണി പുനരാരംഭിക്കുന്നത്. വിനലുകളുടെ പ്രതാപകാലമായിരുന്നു എഴുപതുകൾ. റെക്കോർഡിങ് വ്യവസായ കൂട്ടായ്മയുടെ കണക്കുകൾ പ്രകാരം എഴുപതുകളിൽ ഒരു വർഷത്തിനുള്ളിൽ ജപ്പാനിൽ 200 മില്യൺ വിനൈൽ റെക്കോർഡുകളാണ് നിർമിക്കപ്പെട്ടത്.

വിനൈലിൻെറ പിൻഗാമിയായി എത്തിയ സി.ഡി വികസിപ്പിക്കുന്നതിലും സോണി കമ്പനി ആഗോളതാരമായിരുന്നു. പഴയ കാല ഉപഭോക്താക്കളെ മാത്രമല്ല, യുവതലമുറകളെയും വിനൈൽ ആകർഷിക്കുന്നെന്നാണ് റിപ്പോർട്ടുകൾ. വിനൽ പുറത്തിറക്കുന്നതിന് മുന്നോടിയായി സോണി തങ്ങളുടെ  പഴയ എൻജിനീയർമാരെ സമീപിച്ചിട്ടുണ്ട്. മറ്റൊരു ജാപ്പനീസ് ഇലക്ട്രോണിക് നിർമ്മാതാക്കളായ പാനാസോണിക് അവരുടെ പഴയകാല ടെക്നോളജി sl-1200 turntable ഈയിടെ പുതിയ രൂപത്തിൽ പുറത്തിറക്കിയിരുന്നു. 

Full View
Tags:    
News Summary - Sony to start spinning vinyl after 30-year hiatus kerala news, malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.