സംവിധാനം ജി.എസ്​ പ്രദീപ്​; സ്വർണ മത്സ്യങ്ങളിൽ ഭാവഗായകൻ ആലപിച്ച ഗാനം VIDEO

ഗ്രാൻറ്​മാസ്റ്റർ ജി.എസ് പ്രദീപ് ആദ്യമായി സംവിധാനം ചെയ്യുന്ന 'സ്വര്‍ണ്ണ മത്സ്യങ്ങള്‍' എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ബിജിബാലി​​​െൻറ സംഗീതത്തില്‍ മലയാളികളുടെ പ്രിയ ഭാവഗായകന്‍ പി. ജയചന്ദ്രന്‍ ആലപിച്ച പുതിയ ഗാനത്തിന്​ യൂട്യൂബിൽ മികച്ച പ്രതികരണമാണ്​ ലഭിക്കുന്നത്​. മുരുകന്‍ കാട്ടാക്കടയാണ് 'പുഴ ചിതറി' എന്ന് തുടങ്ങുന്ന ഗാനത്തിന് വരികള്‍ ഒരുക്കിയിരിക്കുന്നത്​.

വിവ ഇന്‍.എന്‍ എന്ന ബാനറില്‍ ഒട്ടുംഗ് ഹിതേന്ദ്ര താക്കൂറാണ്​ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്​. ജി എസ് പ്രദീപ്​ തന്നെയാണ് ചിത്രത്തി​​​െൻറ രചനയും നിർവഹിച്ചത്​​. ഛായാഗ്രഹണം അഴകപ്പൻ. വിഷ്ണു കല്യാണി എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. മറാത്തി ചിത്രമായ ‘ബാലക്​ പാലകി’​​​െൻറ റീമേക്കാണ്​ സ്വർണ മത്സ്യങ്ങൾ. ചിത്രത്തി​​​െൻറ ട്രെയിലർ ശ്രദ്ധനേടിയിരുന്നു. ചിത്രം ഇൗ മാസം 22ന് തീയേറ്ററുകളിലെത്തും.

Full View
Tags:    
News Summary - SWARNA-MALSYANGAL-SONG-music news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.