നന്മണ്ട: ജീവിതവഴിയിൽ കണ്ണീരായ ഗൃഹനാഥൻ കണ്ണീരുണങ്ങാതെ ജീവിതങ്ങൾക്ക് മുന്നിൽ 10 വർഷമായി മധുരഗാനമായി നിറയുന്നു. കൂളിപ്പൊയിലിലെ തിരുമാലക്കണ്ടി ശങ്കരനാണ് (61) കിടപ്പുരോഗികളും ഒറ്റപ്പെട്ടവരും മാറാവ്യാധി പിടിപെട്ടവരുമായ 33 പാവങ്ങൾക്കുവേണ്ടി നാടകഗാനങ്ങൾ പാടിയും കവിത ചൊല്ലിയും മനുഷ്യത്വത്തിെൻറ മഹനീയവഴി കാണിക്കുന്നത്.
ചുമട്ടുത്തൊഴിലാളിയും ക്ഷീരകർഷകനുമായിരുന്നു ശങ്കരൻ. നരിക്കുനി ‘അത്താണി’യിലെ അന്തേവാസികൾക്ക് ഇപ്പോൾ ശങ്കരെൻറ നാദം സാന്ത്വനത്തിെൻറ കുളിർമഴയാണ്. നാലാംക്ലാസിൽ പഠിക്കുേമ്പാൾ മാതാവ് മാളു മരിച്ചു. സഹോദരങ്ങളായ ചന്ദ്രനും പത്മനും പോളിയോ ബാധിച്ചു മരിച്ചു. മൂത്ത സഹോദരൻ കൃഷ്ണനും പിതാവ് ചന്തുവും കൂടുതൽ കാലം ജീവിച്ചില്ല.
ഉറ്റവരൊക്കെ മരണത്തിന് കീഴടങ്ങിയതോടെ കുടുംബത്തിൽ ഇയാൾ തനിച്ചായി. ആ വിരഹദുഃഖം മനസ്സിൽ നിറയുേമ്പാൾ വലിയ ആശ്വാസം എന്ന നിലക്കാണ് രോഗികൾക്കായി പാട്ടിെൻറവഴി ശങ്കരൻ തെരഞ്ഞെടുത്തത്. മുരുകൻ കാട്ടാക്കടയുടെ കവിതകൾ, കെ.പി.എ.സി നാടകഗാനങ്ങൾ തുടങ്ങിയവയാണ് ഏറെയും പാടുന്നത്. ദുഃഖസാന്ദ്രമായ കവിതകൾ ആലപിക്കുേമ്പാൾ ആസ്വാദകർക്ക് ആശ്വാസമായി.
അംഗൻവാടി വാർഷികം, കവിയരങ്ങ്, ഗൃഹപ്രവേശ ചടങ്ങുകൾ, വിവാഹ വീടുകൾ ഇവിടെയെല്ലാം ശങ്കരൻ എത്തും. ഭാര്യ ശോഭനയും പിന്തുണയുമായി കൂടെയുണ്ട്. ജിത്തു, ജിൻസു എന്നിവരാണ് മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.