തൊണ്ടിമുതലും ദൃക്സാക്ഷിയും ചിത്രത്തിലെ മനോഹര ഗാനങ്ങൾ

ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രത്തിലെ ഗാനങ്ങൾ റിലീസ് ചെയ്തു. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ബിജിബാൽ ഈണം പകർന്ന മൂന്ന് ഗാനങ്ങളാണ് ആൽബത്തിലുള്ളത്. ഗണേഷ് സുന്ദരം, സൗമ്യ രാമകൃഷ്ണൻ, സിതാര കൃഷ്ണകുമാർ, ഗോവിന്ദ് മേനോൻ, ബിജിബാൽ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനരചന റഫീഖ് അഹമ്മദും സംഗീതം ബിജിബാലുമാണ്.

കണ്ണിലെ പൊയ്ക എന്ന ഗാനം ഗണേഷ് സുന്ദരം, സൗമ്യ രാമകൃഷ്ണൻ എന്നിവർ ചേർന്നാണ് പാടിയത്.ആയില്യം എന്ന ഗാനം പാടിയത് സിതാര കൃഷ്ണകുമാറും ഗോവിന്ദ് മേനോനും ചേർന്നാണ്. വരും വരും എന്ന ഗാനം പാടിയത് ബിജിബാൽ തന്നെയാണ്.

ഫഹദ് ഫാസിൽ, സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയൻ, സൗബിൻ സാഹിർ, അലൻസിയർ എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നത്. ശ്യാം പുഷ്കരനാണ് ക്രീയേറ്റീവ് ഡയറക്ടർ. ഛായാഗ്രഹണം രാജീവ് രവിയും ചിത്രസംയോജനം കിരൺ ദാസും നിർവഹിച്ചിരിക്കുന്നു. ഉർവശി തീയേറ്റേഴ്സിൻെറ ബാനറിൽ സന്ദീപ് സേനനും അനീഷ് എം തോമസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ.

 

Full View
Tags:    
News Summary - thondimuthalum driksakshiyum songs released malayalam news music

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.