സംഘ്​പരിവാറിനെ വകവെക്കാതെ ആപ്​; ടി.എം. കൃഷ്ണ ഇന്നു ഡല്‍ഹിയില്‍ പാടും

ന്യൂഡല്‍ഹി: സംഘ്​പരിവാറി​​െൻറ വിദ്വേഷപ്രചാരണത്തെ തുടർന്ന്​ എയർപോർട്ട്​ അതോറിറ്റി ഒാഫ്​ ഇന്ത്യ റദ്ദാക്കിയ കർണാടിക്​ സംഗീതജ്​ഞൻ ടി.എം കൃഷ്ണയുടെ സംഗീത കച്ചേരി ആം ആദ്മി പാർട്ടി (ആപ്) സർക്കാറി​​െൻറ നേതൃത്വത്തിൽ ശനിയാഴ്​ച ഡല്‍ഹിയില്‍ നടക്കും. എയർപോർട്ട്​ അതോറിറ്റി നിശ്ചയിച്ച ദിവസം തന്നെയാണ്​ സർക്കാർ മുൻകൈയടുത്ത്​ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്​.

ഡല്‍ഹി സാകേതിലെ ഗാര്‍ഡന്‍ ഓഫ് ഫൈവ് സെന്‍സസില്‍ വൈകുന്നേരം 6.30നാണ് ടി.എം. കൃഷ്​ണയുടെ പരിപാടി. കലയുടെയും കലാകാരന്മാരുടെയും അന്തസ്സ്​ സംരക്ഷിക്കുക എന്നത് ഏറെ പ്രാധാന്യമുള്ള കാര്യമാണെന്ന്​ ഡൽഹി സാംസ്​കാരിക മന്ത്രി മനീഷ്​ സിസോദിയ പറഞ്ഞു. 2015ല്‍ പാക്​ ഗസല്‍ ഗായകൻ ഗുലാം അലിയുടെ പരിപാടി മുംബൈയിൽ സംഘ്​പരിവാറി​​െൻറ ഭീഷണിയെത്തുടർന്ന്​ ഉപേക്ഷിച്ചപ്പോഴും ഡൽഹിയിൽ നടത്താൻ കെജ്​രിവാൾ സർക്കാർ സൗകര്യം ഒരുക്കിയിരുന്നു.

സംഗീതത്തിലെ ജാതിയെ വിമർശിക്കുന്നതും മോദിയേയും ബി.ജെ.പിയേയും വിമർശിക്കുന്നതുമാണ്​ ​ മഗ്‌സാസെ അവാര്‍ഡ് ജേതാവ്​ കൂടിയായ ടി.എം കൃഷ്​ണക്കെതിരെ സംഘ്​പരിവാർ രംഗത്തുവരാൻ കാരണം.

ദേശവിരുദ്ധൻ, അല്ലാഹുവിനും ജീസസിനും വേണ്ടി പാടുന്നവൻ, അർബൻ നക്​സൽ തുടങ്ങിയവയായിരുന്നു കേന്ദ്രമ​ന്ത്രിമ​ാരെയടക്കം ടാഗ്​ ചെയ്​തുള്ള സംഘ്​പരിവാർ പ്രചാരണം. ഇതേത്തുടർന്നാണ്​ ഡൽഹിയിൽ ശനി, ഞായർ ദിവസങ്ങളിലായി പ്രഖ്യാപിച്ച സംഗീത, നൃത്ത പരിപാടികളിൽനിന്നും ടി.എം കൃഷ്​ണയുടെ സംഗീതക്കച്ചേരി എയർപോർട്ട്​ അതോറിറ്റി ഉപേക്ഷിച്ചത്​.

ഇതേത്തുടർന്ന്​ ശനിയാഴ്​ച ഡൽഹിയിൽ എവിടെ വേദി കിട്ടിയാലും പാടുമെന്നും ഭീഷണിക്ക്​ കീഴ്​പ്പെടില്ലെന്നും ടി.എം. കൃഷ്​ണ പ്രതികരിച്ചതോടെ ഡൽഹി സർക്കാർ ഏറ്റെടുക്കുകയായിരുന്നു. ടി.എം. കൃഷ്​ണക്ക്​ വേദിയൊരുക്കാൻ തയാറാണെന്ന്​ ജെ.എൻ.യു വിദ്യാർഥി യൂനിയനും അറിയിച്ചിരുന്നു.

Tags:    
News Summary - tm krishna concert-music news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.