‘ട്രാൻസി’ന്‍റെ പാട്ടിന്‍റെ കിടിലൻ ടീസർ

അൻവർ റഷീദ് എന്‍റർടെയിൻമെന്‍റിന്‍റെ ബാനറിൽ അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ട്രാൻസി'ന്‍റെ 'രാത്' പാട്ട ിന്‍റെ ടീസർ പുറത്ത്. 'ബാംഗ്ലൂർ ഡേയ്സ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും നസ്രിയയും വീണ്ടും ഒന്നിക്കുന് ന ട്രാൻസിൽ ഫഹദ് ഫാസിൽ, ഒരു മോട്ടിവേഷണൽ ട്രെയിനറുടെ വേഷമാണ് ചെയ്യുന്നത്. 'ട്രാൻസി'ന്‍റെ തിരക്കഥ വിൻസെന്‍റ് വടക് കന്‍റേതാണ്. രാം ഗോപാൽ വർമ്മയുടെ ശിവക്ക് ശേഷം (2006) മറ്റൊരു സംവിധായകനു വേണ്ടി അമൽ നീരദ് കാമറ ചലിപ്പിക്കുന്നത് 'ട്ര ാൻസി'ന് വേണ്ടിയാണ്.

2014ൽ പുറത്തിറങ്ങിയ 'ഇയ്യോബിന്‍റെ പുസ്തക'മാണ് അമൽ നീരദ് ഇതിനുമുൻപ് ഛായാഗ്രഹണം ചെയ്ത മലയാ ള ചിത്രം. തമിഴിലെ പ്രമുഖ സംവിധായകൻ ഗൗതം മേനോൻ ഒരു പ്രധാന വേഷത്തിലെത്തുന്ന 'ട്രാൻസി'ൽ സൗബിൻ ഷാഹിർ, വിനായകൻ, ചെമ്പൻ വിനോദ്, ദിലീഷ് പോത്തൻ, ശ്രീനാഥ് ഭാസി, അർജുൻ അശോകൻ, ജിനു ജോസഫ്, അശ്വതി മേനോൻ, ശ്രിന്ദ, ധർമജൻ ബോൾഗാട്ടി, അമൽഡ ലിസ് തുടങ്ങി വൻ താരനിര തന്നെയുണ്ട്.

Full View

'ട്രാൻസി'ന്‍റെ ടൈറ്റിൽ ട്രാക്ക്‌ ചെയ്തിരിക്കുന്നത് വിനായകനാണ്. കമ്മട്ടിപ്പാടത്തിലെ "പുഴുപുലികൾ..." എന്ന ഹിറ്റ് ട്രാക്കിനു ശേഷം വിനായകൻ സംഗീതം നിർവഹിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ട്രാൻസ്. 'ട്രാൻസി'ലെ "എന്നാലും മത്തായിച്ചാ" എന്ന ഗാനം പാടിയിരിക്കുന്നത് സൗബിൻ ഷാഹിർ ആണ്. സൗബിൻ ആദ്യമായാണ് ഒരു സിനിമക്ക് വേണ്ടി പാടുന്നത്. പ്രമുഖ ഒഡീസ്സി നർത്തകി ആരുഷി മുഡ്ഗൽ അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ഇത്.

സൗണ്ട് ഡിസൈനിങ്ങിന് വളരെയധികം പ്രാധാന്യമുള്ള 'ട്രാൻസി'ന് വേണ്ടി അത് നിർവഹിക്കുന്നത് ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയാണ്. ഉസ്താദ് ഹോട്ടൽ, ബാംഗ്ലൂർ ഡെയ്സ്, പറവ എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രവീൺ പ്രഭാകർ എഡിറ്റിങ് നിർവഹിക്കുന്ന അൻവർ റഷീദ് ചിത്രമാണിത്.

പ്രമുഖ സംഗീത സംവിധായകനായ റെക്‌സ് വിജന്‍റെ സഹോദരൻ ജാക്സൺ വിജയൻ, സംഗീത സംവിധായകനായി 'ട്രാൻസി'ൽ അരങ്ങേറുന്നു. അഞ്ച് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. വിനായക് ശശികുമാർ ഗാനരചന നിർവ്വഹിക്കുന്ന ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതം സുഷിൻ ശ്യാമും ജാക്സൺ വിജയനുമാണ് ഒരുക്കിയിരിക്കുന്നത്.

മഹേഷിന്‍റെ പ്രതികാരം, പറവ, വരത്തൻ, എന്നീ ചിത്രങ്ങൾക്കു ശേഷം അജയൻ ചാലിശ്ശേരി പ്രൊഡക്ഷൻ ഡിസൈൻ നിർമ്മിക്കുന്ന ചിത്രമാണ്. കോസ്റ്റ്യൂംസ്‌ - മഷർ ഹംസയും മേക്കപ്പ് - റോണക്‌സ് സേവ്യറും ആക്ഷൻ ചെയ്തിരിക്കുന്നത് സുപ്രീം സുന്ദറും നിർവ്വഹിക്കുന്നു. ജാവേദ് ചെമ്പ് ആണ് പ്രൊഡക്ഷൻ കൺട്രോളർ. വാർത്ത പ്രചരണം - എ.എസ് ദിനേശ്, ആതിര ദിൽജിത്ത് കന്യാകുമാരി, മുംബൈ, കൊച്ചി, ആംസ്റ്റർഡാം എന്നിവിടങ്ങളിൽ ചിത്രീകരണം പൂർത്തിയാക്കിയ എ ആൻഡ് എ റിലീസ് തീയറ്ററുകളിൽ എത്തിക്കുന്നു.

Tags:    
News Summary - TRANCE Malayalam Movie Raat Song Teaser -Music News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.