പാട്ടുകളുടെ റോയലിറ്റിയിൽ ഗായകർക്ക്​ അർഹതയില്ല -വിദ്യാധരൻ മാസ്​റ്റർ

ദുബൈ: ചലചിത്ര ഗാനങ്ങളുടെ റോയലിറ്റി രചയിതാവ്, സംഗീത സംവിധായകർ, പ്രൊഡക്ഷൻ കമ്പനി എന്നിവർക്ക് മാത്രം അർഹതപ്പെട്ടതാണെന്ന് പ്രമുഖ സംഗീതജ്ഞൻ വിദ്യാധരൻ മാസ്റ്റർ.ഒരോ പാട്ടിെൻറയും പിറവിക്കു വേണ്ടി ഒരു പാട് പണിപ്പെടുന്ന അവർക്ക് പിൽക്കാലത്ത് അതു മാത്രമാണ് ലഭിക്കുന്നത്. എന്നാൽ ഗായകർക്ക് ഇൗ പാട്ടുകൾ പാടുന്ന സ്റ്റേജുകളിൽ നിന്നെല്ലാം ലക്ഷങ്ങൾ സമ്പാദിക്കാൻ കഴിയുന്നുണ്ട്. വിവാദത്തിനു വേണ്ടിയല്ല, യഥാസ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്താൻ മാത്രമാണ് ഇക്കാര്യം തുറന്നു പറയുന്നതെന്ന് ദുബൈയിൽ അദ്ദേഹം മാധ്യമ പ്രവർത്തകരോടു പറഞ്ഞു.
മുൻകാലത്തേതു പോലെ ഏതെങ്കിലും പ്രത്യേക കലാകാരൻ വേണം എന്ന നിർബന്ധം ഇൻഡസ്ട്രിയിലോ ആസ്വാദകർക്കോ ഇല്ല. ആകയാൽ പുതു തലമുറയിലെ വളർന്നു വരുന്ന പ്രതിഭകൾക്ക് ഏറെ സാധ്യതകളും അവസരങ്ങളുമുണ്ട്.  അവനവന് പറ്റുന്ന പാട്ടുകൾ മാത്രം പാടാൻ അവർ ശ്രദ്ധിക്കണം. കുഞ്ഞുങ്ങളെക്കൊണ്ട് കഴിയുന്നവ മാത്രം ചെയ്യിക്കാൻ മാതാപിതാക്കളും ജാഗ്രത കാണിക്കണം.
നിർബന്ധാവസ്ഥക്കു വഴങ്ങിയാണ് പുതിയ പാട്ടുകൾ പലതും സംഗീതജ്ഞർ തയ്യാറാക്കുന്നതെന്നും താൻ ചെയ്ത ഒരു പാട്ടിലെയും ഒരു വരിപോലും മറ്റൊരാളുടെ പാട്ടിൽ നിന്ന് കടംകൊണ്ടിട്ടില്ല എന്ന് ഉറപ്പിച്ചു പറയാനാകുമെന്നും മാസ്റ്റർ വ്യക്തമാക്കി

Tags:    
News Summary - vidyadharan master on song royalty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.