അനുഷ്​കക്ക്​ വേണ്ടി​ കോഹ്​ലിയുടെ പാട്ട്​ VIDEO

വിരാട്​ കോഹ്​ലിയുയുടെയും അനുഷ്​കയുടെയും വിവാഹാഘോഷങ്ങൾ തുടരുകയാണ്​. അങ്ങ്​ ഇറ്റലിയിലാണ്​ വിവാഹ​മെങ്കിലും കോഹ്​ലി ആരാധകർ നിരാശരല്ല. കാരണം വിവാഹാ​േഘാഷ ചടങ്ങുകൾ സംബന്ധിച്ച വാർത്തകളും കൂടെ കോഹ്​ലിയുടെയും അനുഷ്​കയുടെയും വിവാഹ വസ്​ത്രങ്ങളി​െട്ടാരുങ്ങിയ ചിത്രങ്ങളും സമയാസമയത്ത്​ അവർക്ക്​ ലഭിക്കുന്നുണ്ട്​.

എന്നാൽ കോഹ്​ലി വധു അനുഷ്​കക്ക്​ വേണ്ടി പാട്ട്​ പാടുന്ന വീഡിയോ ആണ്​ ഇ​പ്പോൾ ട്വിറ്ററിലും മറ്റ്​ സാമൂഹിക മാധ്യമങ്ങളിലും ട്ര​​​െൻറാവുന്നത്​.  കോഹ്​ലി നല്ലൊരു നർത്തകനാണെന്ന്​ തെളിയിച്ചിട്ടുണ്ടെങ്കിലും ആരാധകർ കോഹ്​ലിയുടെ ഗാനാലാപനം ഇത്​ വരെ കേട്ടിട്ടില്ല. ​കുടുംബവും സുഹൃത്തുക്കള​ും നവ വധു അനുഷ്​കയും കൂടിയിരിക്കുന്ന ഒരു റൂമിലിരുന്നാണ്​ ഇന്ത്യയുടെ സ്​റ്റൈലിഷ്​ ബാറ്റ്​സ്​മാൻ ‘‘മേരേ മെഹബൂബ്​ ഖയാമത്​ ഹോഗി’’ എന്ന ​മനോഹര ഗാനം പാടുന്നത്​്​. ഇത്​​ മൊബൈലിൽ പകർത്തി ട്വിറ്ററിൽ പങ്ക്​ വെച്ച​േതാടെ പ്രിയതാരത്തി​​​​െൻറ പാട്ട്​ ആരാധകർ ഏറ്റെടുത്തു.

അടുത്ത കുടുംബക്കാരും സുഹൃത്തുക്കളും മാത്രം സന്നിഹിതരായ ചടങ്ങിലാണ് ​േകാഹ്​ലി അനുഷ്​ക വിവാഹം നടന്നത്. വൈകാതെ തന്നെ മു​ംബൈയിലും ഡൽഹിയിലുമായി വിരുന്നൊരുക്കാനുള്ള തയ്യാറെടുപ്പിലാണ്​ കോഹ്​ലിയും പത്​നി അനുഷ്​കയും. 

 

 

 

 

 

Tags:    
News Summary - Virat Kohli Sang An Unexpected Number For Bride-Music News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.