തമിഴ് ചിത്രം ദളപതിയിലെ ‘കാട്ടുക്കുയിലെ’ എന്ന എക്കാലത്തെയും സൂപ്പർഹിറ്റ് ഗാനത്തിന് ശേഷം ഗായകരായ എസ്.പി ബാലസുബ്രഹ്മണ്യവും കെ.ജെ യേശുദാസും വീണ്ടും ഒന്നിക്കുന്നു. എം.എ നിഷാദ് സംവിധാനം ചെയ്യുന്ന കിണർ എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ച് പാടി അഭിനയിക്കുന്നത്.
എം. ജയചന്ദ്രൻ സംഗീതം നൽകുന്ന ഗാനത്തിന് വേണ്ടി മലയാളവും തമിഴും കലർന്ന വരികളെഴുതിയത് ഹരിനാരായണനും പളനി ഭാരതിയുമാണ്. തമിഴിൽ കെണി എന്ന പേരിലെത്തുന്ന ചിത്രം ഇൗ മാസം 23ന് തിയറ്ററുകളിലെത്തും.
25 വർഷങ്ങൾക്ക് മുമ്പാണ് തമിഴിെൻറ എസ്.പി.ബിയും മലയാളത്തിെൻറ യേശുദാസും മണിരത്നം ചിത്രം ദളപതിയിലെ പാട്ട് ഒരുമിച്ച് പാടിയത്. മെഗാ സ്റ്റാർ മമ്മൂട്ടിക്ക് യേശുദാസും സൂപർ സ്റ്റാർ രജനീകാന്തിന് എസ്.പി.ബിയുമായിരുന്നു ശബ്ദം നൽകിയത്. മമ്മൂട്ടിയും രജനിയും തകർത്തഭിനയിച്ച പാട്ട് സീൻ ഇന്നും ആരാധകർക്ക് ഹരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.