അപ്രിയസത്യങ്ങൾ പറയാതിരിക്കുന്നതാണ്  നല്ലത് –യേശുദാസ്

തി​രു​വ​ന​ന്ത​പു​രം: അ​പ്രി​യ​സ​ത്യ​ങ്ങ​ൾ വി​ളി​ച്ചു​പ​റ​യാ​തി​രി​ക്കു​ന്ന​താ​ണ് മ​ന​സ്സ​മാ​ധാ​ന​ത്തി​നും ശ​രീ​ര​ത്തി​നും ന​ല്ല​തെ​ന്ന് ഗാ​യ​ക​ൻ കെ.​ജെ. യേ​ശു​ദാ​സ്. മീ​ഡി​യ അ​ക്കാ​ദ​മി സം​ഘ​ടി​പ്പി​ച്ച ഹ​രി​ത​കേ​ര​ളം മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ച ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​ല​പ്പോ​ഴും വാ​യ മൂ​ടി​ക്കെ​ട്ട​ണ​മെ​ന്ന് ക​രു​തി​യാ​ലും സാ​ധി​ക്കാ​റി​ല്ല. അ​പ്രി​യ​സ​ത്യ​ങ്ങ​ൾ വി​ളി​ച്ചു​പ​റ​ഞ്ഞു​പോ​കും. മ​റ്റു​ള്ള​വ​രെ​പ്പ​റ്റി കു​റ്റം പ​റ​യു​ന്ന​വ​ർ സ്വ​ന്തം ഭാ​ഗ​ത്തു​നി​ന്നു​കൂ​ടി ചി​ന്തി​ക്കു​ന്ന​ത് ന​ല്ല​താ​യി​രി​ക്കും. സ്വ​ന്തം വാ​യ​നാ​റ്റം തി​രി​ച്ച​റി​യാ​ത്ത​വ​രാ​ണ് എ​ന്തും വി​ളി​ച്ചു​പ​റ​യു​ന്ന​ത്. വൈ​ലോ​പ്പി​ള്ളി സം​സ്കൃ​തി ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മീ​ഡി​യ അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ആ​ർ.​എ​സ്. ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.അ​ക്കാ​ദ​മി വൈ​സ് ചെ​യ​ർ​മാ​ൻ ദീ​പു ര​വി യേ​ശു​ദാ​സി​ന് പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു. ക​വി പ്ര​ഭാ​വ​ർ​മ, കൈ​ര​ളി ടി.​വി ന്യൂ​സ് ഹെ​ഡ് എ​ന്‍.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്‍, അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി കെ.​ജി. സ​ന്തോ​ഷ്, സ്വ​ര​ല​യ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ രാ​ജ് മോ​ഹ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - yesudas-music news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.