എഴുതാത്ത പുസ്​തകം; എടുക്കാത്ത സിനിമ

യേശുദാസിന്​ എന്തെങ്കിലും സ്വപ്​നമുണ്ടാകുമോ ബാക്കി? ഉണ്ടെങ്കിൽ തീർച്ചയായും അതൊരു പുസ്​തകമായിരിക്കും. ഇന് ത്യയിലെ പ്രമുഖ സംഗീത സംവിധായകരുടെ നൊട്ടേഷൻസ്​ കുറിച്ചെടുത്ത ആ വിരലുകൾക്കിടയിൽ തൂലിക തിരുകി മലയാളത്തി​​​െൻ റ ഗന്ധർവ നാദത്തിനുടമ എഴുതാൻ ആഗ്രഹിച്ച പുസ്​തകം– ‘സാഹചര്യം’. വിവിധ സാഹചര്യങ്ങൾ കൊണ്ട് എല്ലാവരുടെയും ജീവിതത്ത ിൽ വരാവുന്ന മാറ്റങ്ങളെ കുറിച്ചുള്ളൊര​ു പുസ്​തകമാണ്​ ഗാനഗന്ധർവ​​​​െൻറ മനസിലുള്ളത്​. സ്വന്തം ജീവിതത്തി​​​െൻ റ ഗതി തിരിച്ചുവിട്ട സാഹചര്യങ്ങൾ മാത്രമല്ല പുസ്​തകത്തിൽ പ്രതിപാദിക്കുക. ആത്മകഥാംശത്തെക്കാൾ മറ്റുള്ളവരുടെ അന ുഭവങ്ങൾ പശ്ചാത്തലമാക്കി ജീവിതത്തെ കുറിച്ചുള്ള കണ്ടെത്തലുകളും വിലയിരുത്തലുകളുമായി പുസ്​തകം എഴുതി തുടങ്ങിയ െങ്കിലും തിരക്കുമൂലം പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല.

സാഹചര്യങ്ങൾ മാറ്റിമറിച്ച ജീവിതവഴിയാണ് ദാസേട്ടേൻറ തെന്നത് മറ്റൊരു യാദൃശ്ചികത. സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നതിന്, പിന്നീട് ജീവിതത്തി​​​െൻറ തന്നെ സന്ദേശമായി മാറിയ ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും’ എന്ന് തുടങ്ങുന്ന ശ്രീനാരായണ ഗുരുവി​​​െൻറ വരികൾ ആയിരുന്നില്ല യേശുദാസിനെ കാത്തിരുന്നിരുന്നത്. എന്നാൽ ആ മഹദ് വചനങ്ങൾ പാടി തന്നെ സംഗീതയാത്ര തുടങ്ങുന്നതി​​​െൻറ സുകൃതം ദാസേട്ട​​​െൻറ ജീവിതത്തിൽ സാഹചര്യം ഒരുക്കിവെച്ചിരുന്നു. സിനിമയിൽ അവസരം തേടി 1961​​​െൻറ മധ്യത്തിൽ മദ്രാസിലെത്തി അധികം വൈകാതെ ടൈഫോയ്ഡ് പിടിപെട്ടു. ‘കാണുമ്പോൾ ഞാനൊരു കാരിരുമ്പ്’ എന്ന് തുടങ്ങുന്നൊരു ഗാനമായിരുന്നു യേശുദാസിന് വേണ്ടി ഒരുക്കിവെച്ചിരുന്നത്. എന്നാൽ, ആ അവസരം ടൈഫോയ്ഡ് മുടക്കി. പിന്നെ ആറേഴുമാസം അലച്ചിലും കാത്തിരിപ്പും. അതിനൊടുവിലാണ് ഭരണി സ്​റ്റുഡിയോയിൽ നിന്ന് ആ ശബ്ദത്തിൽ ‘ജാതിഭേദം മതദ്വേഷം’ മുഴങ്ങിയത്. ഒരു തട്ടുപൊളിപ്പൻ പാട്ടുപാടിയല്ല സംഗീതവഴിയിലെ ഈ തീർഥാടനം തുടങ്ങേണ്ടതെന്ന് സാഹചര്യം തീരുമാനിച്ചുറപ്പിച്ച പോലെ...

സാഹചര്യം ഹിറ്റാക്കിയ ‘അല്ലിയാമ്പൽ’

കെ.വി. ജോബ് മാഷ് സംഗീതം നിർവഹിച്ച ‘റോസി’ എന്ന ചിത്രത്തിലെ ‘വെളുക്കുമ്പോൾ പുഴയൊരു’ എന്ന പാട്ട് പാടുന്നതിനാണ് യേശുദാസ്​ മദ്രാസിലെത്തിയത്. രേവതി സ്​റ്റുഡിയോയിൽ ആ പാട്ട് റെക്കോർഡ് ചെയ്ത്, സമീപത്തെ ഗ്രൗണ്ടിൽ വെറുതേ ക്രിക്കറ്റ് കളിച്ച് നിൽക്കുമ്പോളാണ് സ്​റ്റുഡിയോയിലേക്ക് വീണ്ടും വിളിക്കുന്നത്. ഉദയഭാനുവിന് അസുഖമായതിനാൽ അദ്ദേഹം പാടിനിരുന്ന ‘അല്ലിയാമ്പൽ കടവിൽ’ എന്ന ഗാനം പാടാനാണ് വിളിച്ചതെന്ന് അവിടെയെത്തി കഴിഞ്ഞാണറിയുന്നത്. മറ്റൊരാൾക്ക് പാടാൻ കരുതിവെച്ച പാട്ട്, അദ്ദേഹത്തിന് സുഖമില്ലാത്തപ്പോൾ പാടാനൊരു മടി. ഒഴിഞ്ഞുമാറാൻ ശ്രമിച്ച യേശുദാസിനെ ഉദയഭാനു തന്നെ നിർബന്ധിച്ച് ആ പാട്ട് പാടിച്ചു. മലയാള സിനിമാഗാന ചരിത്രത്തിലെ വലിയ ഹിറ്റുകളിലൊന്നാണ് അന്ന് സാഹചര്യം സൃഷ്​ടിച്ചെടുത്തത്.

Full View

ലോകം അംഗീകരിച്ച ആ സ്വരം വേണ്ടെന്ന് വെച്ചിരുന്നു ഒരിക്കൽ ഓൾ ഇന്ത്യ റേഡിയോ. ശബ്ദ പരിശോധനക്കെത്തിയ യേശുദാസിനെ സെലക്ട് ചെയ്യാതിരിക്കാനുള്ള ‘സാഹചര്യ’മായിരുന്നു അന്ന് എ.ഐ.ആറിൽ. മറ്റാർക്കോ അവസരം നൽകാനുള്ള ആഗ്രഹത്തിലായിരുന്നു സെലക്ഷൻ കമ്മിറ്റി. (സ്വരം കൊള്ളില്ല എന്ന് പറഞ്ഞ് എ.ഐ.ആർ തിരികെ വിട്ടു എന്ന പ്രചാരണങ്ങൾ ശരിയല്ലെന്നും യേശുദാസ്​ വ്യക്തമാക്കുന്നു). അന്നത്തെ തെറ്റിന് പ്രായശ്ചിത്തമായി ദിവസവും ‘പാടിയത്: യേശുദാസ്​’ എന്ന് പല തവണ റേഡിയോ നിലയങ്ങൾ അനൗൺസ്​ ചെയ്യുന്നതിനുള്ള സാഹചര്യമുണ്ടായത് മറ്റൊരു ചരിത്രം. തുടക്കക്കാലത്ത് ‘ശാന്തി നിവാസ്​’ എന്നൊരു ഡബിങ് സിനിമയിലെ ഗാനം റെക്കോർഡ് ചെയ്യുമ്പോൾ അരുണാചലം സ്​റ്റുഡിയോയിലെ സൗണ്ട് എൻജിനീയർ ജീവ മൈക്കി​​​െൻറ പൊസിഷൻ മാറ്റിയൊക്കെ യേശുദാസിനെ ബുദ്ധിമുട്ടിച്ചിരുന്നു. യേശുദാസിന് പാടി പരിചയമില്ലെന്ന് വരുത്തി തീർത്ത് മറ്റാർക്കോ ആ പാട്ട് കൊടുക്കുകയായിരുന്നു ജീവയുടെ ലക്ഷ്യം.

എന്നാൽ, സിനിമയുടെ നിർമാതാവ് അഭയദേവ് സാർ നിർബന്ധം പിടിച്ചത് കൊണ്ട് ആ പാട്ട് യേശുദാസ്​ തന്നെ പാടി. സ്​റ്റുഡിയോയിലെ സംവിധാനങ്ങളുമായി പെരുമാറാൻ തനിക്ക് എന്തോ കുറവുകൾ ഉള്ളത് കൊണ്ടാണ് ജീവ അങ്ങിനെ ചെയ്തതെന്ന് കരുതി അതൊക്കെ നികത്താനുള്ള സാഹചര്യമാണ് ഈ സംഭവം യേശുദാസിന് ഒരുക്കി കൊടുത്തത്. പാട്ട് മറ്റാർക്കോ കൊടുക്കുകയായിരുന്നു ജീവയുടെ ലക്ഷ്യമെന്ന് പിന്നീട് അഭയദേവ് സാർ പറഞ്ഞാണറിഞ്ഞതെങ്കിലും കുറേ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ ഈ സംഭവം യേശുദാസിന് സാഹചര്യമൊരുക്കി. വർഷങ്ങൾക്കുശേഷം ആ സ്​റ്റുഡിയോ വാങ്ങാനും ജീവയെ സൗണ്ട് എൻജിനീയറായി നിലനിർത്താനും സാഹചര്യമൊരുങ്ങിയതും ദാസേട്ട​​​െൻറ ജീവിതത്തിലെ മറ്റൊരു അധ്യായം.

നടക്കാതെ പോയ ‘ചാകര’

പിന്നണി ഗായകനായി തിരക്ക്​ തുടങ്ങിയ കാലത്ത്​ തന്നെ ഒരു സിനിമ നിർമിക്കാനും യേശുദാസ്​ ആലോചിച്ചിരുന്നു. 1966ല്‍ മൂന്ന്​ സുഹൃത്തുക്കളുമായി ചേർന്ന്​ ശ്രീവാണി പ്രൊഡക്ഷന്‍സ്​ എന്ന നിര്‍മാണക്കമ്പനി ദാസ്​ ഉണ്ടാക്കിയിരുന്നു. അമ്മ എലിസബത്ത്​ ജോസഫി​​​​െൻറ പേരിലായിരുന്നു ദാസ്​ കരാർ ഉണ്ടാക്കിയത്​. ചേർത്തലയിലായിരുന്നു ചിത്രീകരണം. ചിത്രത്തി​​​​െൻറ മൂന്നില്‍രണ്ടു ചെലവിനൊപ്പം സംഗീതമേഖലയുടെ നിര്‍വഹണവും ദാസിനായിരുന്നു. ഉദയായിലെ കാമറാമാനായിരുന്ന അര്‍ത്തുങ്കല്‍ സ്വദേശി റെയ്‌നോള്‍ഡിനായിരുന്നു സംവിധാന ചുമതല‍.

കടലി​​​​െൻറ പശ്ചാത്തലത്തില്‍ പൂര്‍ണമായും സ്​റ്റുഡിയോക്ക്​ പുറത്ത് ചിത്രീകരിച്ച സിനിമയിൽ റാണിചന്ദ്ര ആയിരുന്നു നായിക. നായകനടക്കം പുതുമുഖങ്ങളും. അര്‍ത്തുങ്കല്‍ തൈക്കല്‍ കടപ്പുറത്തും ചേര്‍ത്തലയുടെ വിവിധ ഭാഗങ്ങളിലും നാലഞ്ചുമാസം ചിത്രീകരണം നടന്നെങ്കിലും പിന്നീട്​ മുടങ്ങി. റെക്കോഡിങ്ങടക്കം പൂര്‍ത്തിയായെങ്കിലും ചിത്രീകരണം പുനരാരംഭിക്കാനായില്ലെന്ന്​ ഓർത്തെടുക്കുന്നു ചിത്രത്തിനു കഥയും തിരക്കഥയുമൊരുക്കിയ സിനിമാ ചരിത്രകാരന്‍ ചേലങ്ങാട് ഗോപാലകൃഷ്ണൻ. പിന്നീട്​ ‘കൂർമം’ എന്നൊരു സിനിമ ചെയ്യുമെന്ന്​ ദാസ്​ പ്രഖ്യാപിച്ചെങ്കിലും അതും നടന്നില്ല.

Tags:    
News Summary - KG YESUDAS, Indian Play Back Singer 80 BIRTHDAY -MUSIC NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.