കോഴിക്കോട്: നഗരത്തിെൻറ സംഗീതയാത്രയിൽ മറ്റൊരു ചരിത്രം കൂടി എഴുതി ടൗൺഹാളിൽ റഫി നൈറ്റ്. സംഗീതപ്രേമികളായ കുടുംബങ്ങളുടെ കൂട്ടായ്മയായ പ്യാർ ക സഫർ ടീമിെൻറ ആഭിമുഖ്യത്തിലാണ് ടൗൺഹാളിൽ വീണ്ടും അനശ്വര ഗായകെൻറ ഇൗണങ്ങളുയർന്നത്. റഫിയുടെ 37ാം ചരമവാർഷികവും പ്യാർ ക സഫർ ടീമിെൻറ അഞ്ചാം വാർഷികവും പ്രമാണിച്ചായിരുന്നു പരിപാടി.
‘ഇൗശ്വർ അല്ലാ തേരാ നാം’ കൊണ്ട് തുടങ്ങി ‘ദിൽ കാ സൂനാ’, ‘ദോ സിതാരോം ക സമീൻ’, ‘ദീവാനാ ഹുവ ബാദൽ’ എന്നീ നിരവധി അനശ്വരഗാനങ്ങളിലൂടെയുള്ള സംഗീതയാത്ര നഗരസന്ധ്യ ധന്യമാക്കി. ഉദ്ഘാടകനായ കൈതപ്രം ദാമോദരൻ നമ്പൂതിരി കോഴിക്കോടിെന സംഗീതനഗരമായി പ്രഖ്യാപിച്ചു. സംഗീതപ്രേമികളുടെ സ്വന്തം പട്ടണമായ കോഴിക്കോടിനാണ് അങ്ങനെ വിളിക്കാൻ ഏറ്റവും അർഹതയെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.