ഞങ്ങൾ (സിദ്ദീഖ്-ലാൽ) ചെയ്ത ‘റാംജിറാവ് സ്പീക്കിങ്’ എന്ന സിനിമയിലൂടെയാണ് എസ്. ബാലകൃഷ് ണൻ സ്വതന്ത്ര സംഗീത സംവിധായകനാകുന്നത്. അതിനു നിമിത്തമായത് ഫാസിൽ സാർ ആയിരുന്നു. ബാ ലകൃഷ്ണനെ ഞങ്ങൾക്ക് പരിചയപ്പെടുത്തിയത് അദ്ദേഹമായിരുന്നു. ഫാസിൽ സാറിെൻറ ‘മണിവത്തൂ രിലെ ആയിരം ശിവരാത്രികൾ’ എന്ന ചിത്രത്തിെൻറ സംഗീതം എം.ബി. ശ്രീനിവാസായിരുന്നു. അദ്ദേ ഹത്തിെൻറ അസോസിയേറ്റായിരുന്നു ബാലകൃഷ്ണൻ. ബാലകൃഷ്ണെൻറ സംഗീത വൈഭവം കണ്ട് ഫാസിൽ സാർ നൽകിയ ഓഫറായിരുന്നു, സ്വതന്ത്ര സംവിധാനത്തിനു അദ്ദേഹത്തിനു അവസരമൊരുക്കാമെന്നത്. അങ്ങനെയാണ് ഞങ്ങൾ റാംജിറാവ് സ്പീക്കിങ് ചെയ്യുന്നതറിയിച്ചപ്പോൾ ബാലകൃഷ്ണനെ ഞങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. പുതിയ ഒരാളെ തരാം, സംഗീതം ചെയ്തുനോക്കൂ. ഇഷ്ടപ്പെട്ടാൽ അവസരം നൽകാമല്ലോയെന്നാണ് സാർ പറഞ്ഞത്.
തുടർന്നാണ് ബാലകൃഷ്നെ നേരിട്ടു കാണുന്നത്. ചിത്രത്തിെൻറ കഥയും കഥാസന്ദർഭവും പറഞ്ഞുകൊടുത്തു. തുടർന്ന് ‘കണ്ണീർക്കായലിലേതോ...’ എന്നു തുടങ്ങുന്ന പാട്ടിെൻറ ഈണം ബാലകൃഷ്ണൻ ചെയ്തു കേൾപ്പിച്ചു. ഒറ്റ കേൾവിയിൽതന്നെ ഈണം ഇഷ്ടപ്പെട്ടു. ഉടൻതന്നെ ഫാസിൽ സാറിനെ വിളിച്ചു. ഗംഭീരമായ ഈണം. മലയാള സിനിമയിലെ പുതുമയുള്ള ഈണമാണെന്നും ബാലകൃഷ്ണൻ മതിയെന്നും അറിയിച്ചു. നിലവിലുള്ള സംഗീത സംവിധായകരുടെ രീതികളിൽനിന്നെല്ലാം മാറി നിൽക്കുന്ന ശൈലിയാണ് ബാലകൃഷ്ണനിലേക്കു ഞങ്ങളെ ആകർഷിച്ചത്. നിങ്ങൾക്കു സന്തോഷമാണെങ്കിൽ ബാലകൃഷ്ണന് അവസരം നൽകൂ എന്നായിരുന്നു ഫാസിൽ സാറിെൻറയും അഭിപ്രായം. ആലപ്പുഴയിൽ ഗാനരചയിതാവ് ബിച്ചു തിരുമലക്കൊപ്പമായിരുന്നു പാട്ടുകൾ ചിട്ടപ്പെടുത്തിയത്. വ്യത്യസ്തതകൊണ്ട് മനസ്സിനെ കീഴടങ്ങിയ ഈണങ്ങൾ പിറക്കുകയായിരുന്നു.
സിനിമയിൽ പശ്ചാത്തലത്തിൽ ഉപയോഗിക്കുന്ന പാട്ടാണ് ‘കളിക്കളം...’ എന്നു തുടങ്ങുന്നത്. ഏറ്റവും ഒടുവിലാണ് അത് ചെയ്യുന്നത്. അത്തരമൊരു രീതിയിലുള്ള പാട്ട് ആരും സിനിമയിൽ ഉപയോഗിച്ചിരുന്നില്ല. അതിെൻറ ആശയവും അവതരണവുമൊക്കെ എസ്. ബാലകൃഷ്ണനെന്ന സംഗീതപ്രതിഭയെ കൂടുതൽ അടയാളപ്പെടുത്തുന്നു.
എസ്.പി. ബാലസുബ്രഹ്മണ്യമാണ് അത് ആലപിച്ചിരിക്കുന്നത്. ഒരു കീബോർഡ് മാത്രം ഉപയോഗിച്ചായിരുന്നു ആ പാട്ട് ചിട്ടപ്പെടുത്തിയത്. എ.ആർ. റഹ്മാൻ (അന്ന് ദിലീപ്) ആയിരുന്നു കീ ബോർഡ്. അന്ന് ഇളയരാജക്കൊപ്പമായിരുന്നു റഹ്മാൻ. മൂന്നു പ്രതിഭങ്ങൾ ഒന്നിച്ചൊരു പാട്ടായിരുന്നു അത്.
പിന്നീടിറങ്ങിയ ‘ഇൻ ഹരിഹർ നഗർ’, ‘ഗോഡ് ഫാദർ’, ‘വിയറ്റ്നാം കോളനി’ തുടങ്ങിയ ചിത്രങ്ങളിലും ബാലകൃഷ്ണൻതന്നെയായിരുന്നു സംഗീത സംവിധായകൻ. ചിത്രങ്ങളും അതിലെ പാട്ടുകളും ഒരുപോലെ സൂപ്പർ ഹിറ്റുകളായി. അഞ്ചാമത്തെ ചിത്രത്തിൽ, ഒരേ ശൈലിയിലേക്കു പോകേണ്ടെന്നു വിചാരിച്ചാണ് ‘കാബൂളിവാല’യിൽ ബാലകൃഷ്ണനു പകരം മറ്റൊരാളെ സംഗീതത്തിനായി ഉപയോഗിക്കുന്നത്.
മലയാളികൾ ഇന്നും കേൾക്കാൻ ഇഷ്ടപ്പെടുന്ന ഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടും കൂടുതൽ സിനിമകളോ പാട്ടുകളോ അദ്ദേഹത്തിനു ലഭിച്ചില്ലെന്നതാണ് ഏറ്റവും ദൗർഭാഗ്യകരമായ കാര്യം. വളരെ സാത്വികനായ സാധു മനുഷ്യൻ.
വളരെ ശ്രദ്ധിച്ചാൽ മാത്രമേ സംസാരിക്കുന്നതുപോലും കേൾക്കാനാകുമായിരുന്നുള്ളൂ. ഉച്ചത്തിൽ സംസാരിക്കാൻപോലും ഇഷ്ടപ്പെടാതിരുന്ന മനുഷ്യനായിരുന്നു ബാലകൃഷ്ണൻ. ഞങ്ങൾക്ക് സഹോദരതുല്യനും കുടുംബാംഗത്തെപ്പോലെയും ആയിരുന്നു അദ്ദേഹം. വളരെ വേദനയുളവാക്കുന്നതാണ് ഈ വിയോഗം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.