ചെന്നൈ: ശബരിമലയിലെ യുവതി പ്രവേശം അയ്യപ്പൻമാരുടെ മനസിന് ചാഞ്ചല്യമുണ്ടാക്കുമെന്ന് ഗായകൻ കെ.ജെ.യേശുദാസ്. സംഗീത പരിപാടിയിൽ പെങ്കടുക്കാൻ ഞായറാഴ്ച ചെന്നൈയിലെത്തിയ യേശുദാസ് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇപ്പോഴത്തെ ആധൂനിക വസ്ത്രധാരണവുമായി യുവതികൾ വന്നാലും അയ്യപ്പസ്വാമി കണ്ണു തുറന്നു നോക്കില്ല.
എന്നാൽ തീർഥാടകരായ അയ്യപ്പ ഭക്തരുടെ മനസിനെ ബാധിക്കും. യുവതികൾക്ക് പോകാൻ മറ്റു നിരവധി ക്ഷേത്രങ്ങളുണ്ടല്ലോയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശബരിമലയിലെ യുവതി പ്രവേശത്തെ നേരത്തെയും യേശുദാസ് എതിർത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.