ന്യൂഡല്‍ഹി: രാജ്യത്ത് പത്തു ലക്ഷം പേരുടെ പ്രശ്നങ്ങളില്‍ തീര്‍പ്പു കല്‍പിക്കാന്‍ 18 ന്യായാധിപന്മാര്‍ എന്ന അനുപാതമാണ് നിലവിലുള്ളതെന്ന് റിപ്പോര്‍ട്ട്. 1987ലെ നിയമ കമീഷന്‍െറ റിപ്പോര്‍ട്ടിലെ ശിപാര്‍ശ അനുസരിച്ച് 50 ജഡ്ജിമാര്‍ വേണ്ടിടത്താണ് പകുതിപേര്‍ പോലും ഇല്ലാത്ത അവസ്ഥ.
ജഡ്ജിമാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, നിയമമന്ത്രാലയം പുറത്തുവിട്ടത് പ്രകാരം രാജ്യത്താകമാനം പത്തു ലക്ഷം പേര്‍ക്ക് 17.86 ന്യായാധിപന്മാര്‍ എന്ന അനുപാതമാണുള്ളത്. ഇതില്‍ ഏറ്റവും മികച്ച അനുപാതം മിസോറമിലാണ്. ഇവിടെ പത്തു ലക്ഷം പേര്‍ക്ക് 57 ജഡ്ജിമാര്‍ ഉണ്ട്. ഡല്‍ഹിയില്‍ ഇത് 47 ആണ്. ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ യു.പിയില്‍ പത്തു ലക്ഷം പേര്‍ക്ക് 10.54 ന്യായാധിപന്മാര്‍ മാത്രം. ജഡ്ജിമാരുടെ എണ്ണത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നത് പശ്ചിമ ബംഗാള്‍ ആണ്. ഓരോ പത്തു ലക്ഷം പേര്‍ക്കും 10.45 ജഡ്ജിമാരാണ് ഇവിടുത്തെ തോത്.
ചീഫ് ജസ്റ്റിസുമാര്‍ അടക്കം രാജ്യത്തെ പരമോന്നത കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 31 ആണ്. അടുത്തിടെ നാലു പേരെ പുതുതായി നിയമിച്ചിരുന്നുവെങ്കിലും നിലവില്‍ മൂന്നുപേരുടെ കുറവ് സുപ്രീംകോടതിയിലുണ്ട്. രാജ്യത്തെ 24 ഹൈകോടതികളിലായി 1,079 ജഡ്ജിമാര്‍ ഉണ്ട്. 477 ജഡ്ജിമാര്‍ കുറവുണ്ടിവിടെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.