ഇസ്ലാമാബാദ്: കശ്മീർ പ്രശ്നത്തിൽ ഇന്ത്യക്കെതിരെ ആണവായുധം പ്രയോഗിക്കുമെന്ന് ഹിസ്ബുൽ മുജാഹിദീൻ തലവൻ സയ്യിദ് സലാഹുദ്ദീൻ.
സ്വാതന്ത്ര്യത്തിനായുള്ള കശ്മീരിന്റെ പ്രവർത്തനങ്ങൾക്കു പാക്കിസ്ഥാൻ പിന്തുണ നൽകുകയാണെങ്കിൽ അണുവായുധ യുദ്ധത്തിനുവരെ സാധ്യതയുണ്ട്. കൂടുതൽ വിട്ടുവീഴ്ചകൾക്കു കശ്മീരികൾ ഇനി തയാറാകില്ല. അതിനാൽ ഒരു നാലാം യുദ്ധം ഉണ്ടായേക്കാമെന്ന് ഉറപ്പാണെന്നും സലാഹുദ്ദീൻ പറഞ്ഞു.
കാശ്മീരില്‍ നടത്തുന്ന അതിക്രമങ്ങള്‍ ഇന്ത്യ അവസാനിപ്പിച്ചില്ലെങ്കില്‍ പാകിസ്താനും ഇന്ത്യയും തമ്മില്‍ തീര്‍ച്ചയായും യുദ്ധമുണ്ടാകും. അവസാനതുള്ളി രക്തം വരെ പോരാട്ടം തുടരുമെന്നു കശ്മീരികൾ പ്രതിജ്ഞയെടുത്തിട്ടുണ്ട്. സ്വാതന്ത്ര്യം ലഭിക്കുന്നതിനു യുദ്ധമല്ലാതെ മറ്റൊരു വഴിയില്ലെന്ന നിർണ്ണയത്തിലേക്ക് അവർ എത്തിച്ചേർന്നിരിക്കുന്നു. കാശ്മീരിലെ സ്വാതന്ത്ര്യ സമരത്തിന് ധാര്‍മികവും രാഷ്ട്രീയവും ഭരണഘടനാപരവുമായ പിന്‍തുണ നല്‍കാന്‍ പാകിസ്താന് ഉത്തരവാദിത്തമുണ്ടെന്നും സലാഹുദ്ദീൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.