ഭീകരരുമായി ഏറ്റുമുട്ടല്‍: മൂന്ന് ബി.എസ്.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: നിയന്ത്രണരേഖയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഓഫിസര്‍ ഉള്‍പ്പെടെ മൂന്ന് ബി.എസ്.എഫ് ജവാന്മാരും ഭീകരനും കൊല്ലപ്പെട്ടു. വടക്കന്‍ കശ്മീരിലെ കുപ്വാര ജില്ലയില്‍ മാച്ചില്‍ സെക്ടറിലാണ് സംഭവം. ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനത്തെുടര്‍ന്നാണ് ബി.എസ്.എഫ് ജവാന്മാര്‍ പ്രദേശത്ത് തെരച്ചില്‍ നടത്തിയത്. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരനും രണ്ട് ജവാന്മാരും കൊല്ലപ്പെട്ടു. അഞ്ച് ജവാന്മാര്‍ക്ക് പരിക്കുണ്ട്. ഇവരിലൊരാള്‍ പിന്നീട് മരിച്ചു.

സബ് ഇന്‍സ്പെക്ടര്‍ മൊഹീന്ദര്‍ യാദവ്, ഹെഡ് കോണ്‍സ്റ്റബ്ള്‍ സി.പി. സിങ്, കോണ്‍സ്റ്റബ്ള്‍ ബാബു ഷാന്‍ എന്നിവരാണ് കൊല്ലപ്പെട്ട ബി.എസ്.എഫ് ജവാന്മാര്‍. ഭീകരര്‍ക്കായി പ്രദേശത്ത് സൈന്യം തിരച്ചില്‍ തുടരുകയാണ്.

അതേസമയം, ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തത്തെുടര്‍ന്ന് സംസ്ഥാനത്ത് തുടരുന്ന സംഘര്‍ഷത്തില്‍ ഒരാള്‍ കൂടി മരിച്ചു. വെള്ളിയാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ അമീര്‍ ബാഷിര്‍ ലോണ്‍ എന്ന യുവാവാണ് തിങ്കളാഴ്ച ആശുപത്രിയില്‍ മരിച്ചത്.
ഇതോടെ, ഒരു മാസമായി തുടരുന്ന സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം രണ്ട് പൊലീസുകാര്‍ ഉള്‍പ്പെടെ 55 ആയി. സംസ്ഥാനത്തിന്‍െറ പല ഭാഗങ്ങളിലും തുടര്‍ച്ചയായ 31ാം ദിവസവും കര്‍ഫ്യൂ തുടരുകയാണ്. വിഘടനവാദികള്‍ ആഹ്വാനം ചെയ്ത ബന്ദും ജനജീവിതം ദുസ്സഹമാക്കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.