ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ആരോഗ്യ നിലയുമായി ബന്ധപ്പെട്ട് ലഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേനയും ആം ആദ്മി പാർട്ടിയും (ആപ്) തമ്മിൽ വാക്പോര്. കെജ്രിവാളിന്റെ ശരീരഭാരം എട്ടു കിലോ കുറഞ്ഞുവെന്നും രക്തത്തിലെ പഞ്ചസാരയുടെ അളവ് അപകടകരമാം വിധം താഴ്ന്നുവെന്നും ആപ് നേതാക്കൾ പറഞ്ഞിരുന്നു.
എന്നാൽ, വീട്ടിൽ പാകം ചെയ്ത ഭക്ഷണം നൽകിയിട്ടും കെജ്രിവാൾ ബോധപൂർവം കുറഞ്ഞ കലോറിയുള്ള ഭക്ഷണം കഴിക്കുകയാണെന്നും ഡയബറ്റിസ് ഉണ്ടായിരുന്നിട്ടും കെജ്രിവാൾ ഇൻസുലിൻ ഉൾപ്പെടെ ഒഴിവാക്കുന്നുവെന്നുമാണ് ലഫ്. ഗവർണറുടെ ആരോപണം.
കെജ്രിവാളിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കുന്നതിന് അടിയന്തര നടപടിയും കർശനമായ പ്രോട്ടോകോളും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് ലഫ്.ഗവർണർ കത്തയച്ചു. ലഫ്. ഗവർണർക്കെതിരെ രംഗത്തുവന്ന ഡൽഹി മന്ത്രി അതിഷ മർലേന, കെജ്രിവാളിന്റെ ആരോഗ്യം തകർക്കാൻ ബി.ജെ.പിയും കേന്ദ്ര സർക്കാറും ഗൂഢാലോചന നടത്തുകയാണെന്നും ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.