ന്യൂഡല്‍ഹി: വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുമ്പ് പത്രങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പരസ്യങ്ങള്‍ വരുന്നത് നിരോധിക്കുന്നതിന് തെരഞ്ഞെടുപ്പ് നിയമത്തില്‍ ഭേദഗതി കൊണ്ടുവരണമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ കേന്ദ്ര സര്‍ക്കാറിനോടാവശ്യപ്പെട്ടു.
കഴിഞ്ഞ വര്‍ഷം നടന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഓരോ പരസ്യത്തിന്‍െറ കാര്യത്തിലും വിലക്ക് കൊണ്ടുവരാന്‍ തെരഞ്ഞെടുപ്പ് കമീഷന് ഭരണഘടനാ പരമായ അധികാരം പ്രയോഗിക്കേണ്ടിവന്ന സാഹചര്യത്തിലാണ് നിയമഭേദഗതി കൊണ്ടുവരാന്‍ ആവശ്യമുന്നയിച്ചത്.
നിലവില്‍, ടി.വി റേഡിയോ എന്നിവയുള്‍പ്പെടെ ഇലക്ട്രോണിക് മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുമ്പ് പരസ്യം നല്‍കുന്നതിന് വിലക്കുണ്ട്.
നിയമ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ നസീം സയ്ദി, കമീഷണര്‍മാരായ എ.കെ ജ്യോതി, ഒ.പി. റാവത് എന്നിവര്‍ ഈ ആവശ്യമുന്നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.