അരുണാചൽ മുൻ മുഖ്യമന്ത്രി കാലിഖോ പുൾ തൂങ്ങി മരിച്ച നിലയിൽ

ഗുഹാവത്തി: അരുണാചൽ പ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് വിമത നേതാവുമായ കാലിഖോ പുളിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യ ചെയ്തതായാണ് പ്രാഥമിക വിവരം. നാല് മാസക്കാലം അരുണാചൽ മുഖ്യമന്ത്രിയായിരുന്നു പുൾ.

നബാം തുകി നേതൃത്വം നൽകുന്ന കോൺഗ്രസ് സർക്കാറിനുള്ള പിന്തുണ പിൻവലിച്ച  കാലിഖോ പുൾ ബി.ജെ.പി പിന്തുണയോടെ മന്ത്രിസഭ രൂപീകരിച്ചിരുന്നു. എന്നാൽ പിന്നീട് സുപ്രീംകോടതി ഇത് റദ്ദാക്കുകയും നബാം തുകി സർക്കാറിനെ പുന:സ്ഥാപിക്കുകയും ചെയ്തു.

കഴിഞ്ഞ നവംബറിൽ നബാം ടുക്കിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിനെ ഗവര്‍ണര്‍ പുറത്താക്കുകയും പിന്നീട്​ ഇൗ നടപടി ഹൈകോടതി റദ്ദാക്കുകയും ചെയ്​തതിനെ തുടർന്നാണ് അരുണാചലിൽ രാഷ്ട്രീയ പ്രതിസന്ധിക്ക് വഴിവെച്ചത്. മുഖ്യമന്ത്രിയുടെ ഏകാധിപത്യ നയങ്ങളിൽ പ്രതിഷേധിച്ച്​ നിയമസഭാകക്ഷി യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് വിമത കോണ്‍ഗ്രസ് എം.എല്‍.എ.മാര്‍ പ്രഖ്യാപിച്ചതോടെയാണ് കുഴപ്പങ്ങള്‍ തുടങ്ങിയത്.

അറുപതംഗ നിയമസഭയില്‍ കോണ്‍ഗ്രസ്സിന് 47ഉം ബി.ജെ.പി.ക്ക് 11 അംഗങ്ങളുമാണുള്ളത്. പ്രതിപക്ഷമായ ബി.ജെ.പി.ക്കൊപ്പം കോണ്‍ഗ്രസ്സിലെ വിമത എം.എല്‍.എ.മാരും ചേര്‍ന്ന് അവിശ്വാസ പ്രമേയം പാസാക്കിയാണ് നബാം ടുക്കി സര്‍ക്കാറിനെ പുറത്താക്കിയത്. പിന്നീട് ഇവര്‍ ചേര്‍ന്ന് വിമത കോണ്‍ഗ്രസ് എം.എല്‍.എ കാലിഖോ പുളിയെ  മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.