മുംബൈ: ഡോ. സാക്കിര്‍ നായിക്കിനെ കുറ്റപ്പെടുത്തി മഹാരാഷ്ട്ര സര്‍ക്കാറിന് മുംബൈ പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന് സാംഗത്യമില്ലെന്ന് അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ വൈ.പി. സിങ്. പ്രഥമ വിവര റിപ്പോര്‍ട്ട് തയാറാക്കുന്നതിനുള്ള നിയമപരമായ ചിട്ടകള്‍ പൊലീസ് പാലിച്ചില്ളെന്നും ഇത് രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം ആരോപിച്ചു. ദേശീയോദ്ഗ്രഥനത്തിനും സാമുദായിക ഐക്യത്തിനും ഭീഷണിയാകുന്നതിന് എതിരെയുള്ള 153 എ, 295 എ വകുപ്പുകള്‍ കോടതിക്കു മുമ്പാകെ തെളിയിക്കുക എളുപ്പമല്ല. ആര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുള്ള രാജ്യമാണിത്. ഒരാള്‍ തന്‍െറ മതത്തെ വാഴ്ത്തുന്നത് കുറ്റമല്ല. ഇത്തരത്തില്‍ മതത്തെ വാഴ്ത്തുന്നവരെ പ്രോസിക്യൂട്ട് ചെയ്യണമെങ്കില്‍ സംസ്ഥാനമോ കേന്ദ്രമോ പ്രത്യേക അനുമതി നല്‍കണം. അതും എളുപ്പമല്ല. മുമ്പ് ഇത്തരത്തില്‍ എടുത്ത നടപടികളെല്ലാം കോടതിക്കു മുന്നില്‍ പരാജയപ്പെട്ടതാണ് അനുഭവമെന്ന് വൈ.പി. സിങ് പറഞ്ഞു.
1985ലെ മഹാരാഷ്ട്ര കേഡറില്‍നിന്നുള്ള വൈ.പി. സിങ് മഹാരാഷ്ട്ര, മുംബൈ പൊലീസിലും സി.ബി.ഐയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. യു.ടി.ഐ കുംഭകോണ കേസന്വേഷണത്തിന് നേതൃത്വം നല്‍കിയത് ഇദ്ദേഹമായിരുന്നു. സര്‍വിസില്‍നിന്ന് സ്വയം വിരമിച്ചാണ് മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളിലേക്ക് തിരിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.