റെയില്‍വേക്ക് പ്രത്യേക ബജറ്റ് വേണ്ടെന്ന ശിപാര്‍ശ ധനമന്ത്രി അംഗീകരിച്ചു

ന്യൂഡല്‍ഹി: റെയില്‍വേ ബജറ്റ് പ്രത്യേകം അവതരിപ്പിക്കുന്ന 92 വര്‍ഷത്തെ പാരമ്പര്യം അടുത്ത സാമ്പത്തികവര്‍ഷത്തോടെ അവസാനിക്കും. റെയില്‍വേ ബജറ്റ് പൊതു ബജറ്റിനോട് ലയിപ്പിക്കാനുള്ള റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന്‍െറ നിര്‍ദേശം ധനകാര്യമന്ത്രാലയം ശരിവെച്ചു.
ലയനത്തിന്‍െറ നടപടിക്രമങ്ങളെക്കുറിച്ച് പഠിക്കാന്‍ ധനമന്ത്രാലയം അഞ്ചംഗ കമ്മിറ്റിയെ നിയമിച്ചിരിക്കുകയാണ്. റെയില്‍വേ മന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥരടങ്ങുന്ന കമ്മിറ്റിയോട് ആഗസ്്റ്റ് 31നുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടത്.
റെയില്‍വേ ബജറ്റ് പൊതു ബജറ്റുമായി ലയിപ്പിക്കുന്നത് രാജ്യത്തിന്‍െറയും റെയില്‍വേയുടെയും താല്‍പര്യമാണെന്നും ഇതിനുള്ള നടപടിക്രമങ്ങള്‍ നടക്കുകയാണെന്നും പ്രഭു പറഞ്ഞു.
നിലവില്‍ ഏഴാം ശമ്പളകമീഷന്‍െറ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന് 40,000 കോടിയും സബ്സിഡി ഇനത്തില്‍ 32,000 കോടിയും റെയില്‍വേക്ക് അധിക ബാധ്യതയുണ്ട്. കൂടാതെ, 442 റെയില്‍വേ പദ്ധതികള്‍ വൈകുന്നതിനാല്‍ 1.86 ലക്ഷം കോടിയുടെ ബാധ്യതയാണ് റെയില്‍വേ വഹിക്കേണ്ടിവരുന്നത്. ലയനം നടപ്പായാല്‍ റെയില്‍വേനിരക്ക് വര്‍ധിപ്പിക്കുന്നതടക്കമുള്ള തീരുമാനങ്ങള്‍ ധനമന്ത്രാലയമായിരിക്കും കൈക്കൊള്ളുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.