ദര്‍വേശ് സാഹിബിന് വിശിഷ്ട സേവാ മെഡല്‍; ജേക്കബ് തോമസിന് സ്തുത്യര്‍ഹ സേവന പുരസ്കാരം

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലിന്  വിജിലന്‍സ് എ.ഡി.ജി.പി ദര്‍വേശ് സാഹിബ് അര്‍ഹനായി. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഉള്‍പ്പെടെ കേരളത്തില്‍നിന്നുള്ള 10 പേര്‍ക്ക്  രാഷ്ട്രപതിയുടെ സ്തുത്യര്‍ഹ സേവനത്തിനുള്ള പുരസ്കാരം ലഭിച്ചു.   മലപ്പുറം പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി  പി.എ. വര്‍ഗീസ്, തിരുവനന്തപുരം ട്രാഫിക് അസി. കമീഷണര്‍ ടി. മോഹനന്‍ നായര്‍, മലപ്പുറം എം.എസ്.പി  ഡെപ്യൂട്ടി കമാന്‍ഡന്‍റ് കുരികേശ് മാത്യു, കോട്ടയം സ്പെഷല്‍ ബ്രാഞ്ച് സി.ഐ.ഡി  ഡിവൈ.എസ്.പി   വി. അജിത്, കോട്ടയം സ്പെഷല്‍ ബ്രാഞ്ച് സി.ഐ.ഡി   എസ്.ഐ  വി.വി. ത്രിവിക്രമന്‍ നമ്പൂതിരി, പട്ടം സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ കെ.എല്‍. അനില്‍, തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തെ  ഹെഡ്കോണ്‍സ്റ്റബ്ള്‍ എന്‍. ജയചന്ദ്രന്‍, തിരുവനന്തപുരം ഡിവൈ.എസ്.പി   ആര്‍. മഹേഷ്, ആലപ്പുഴ എ.എസ്.ഐ   എം.ടി. ആന്‍റണി എന്നിവരാണ്  സ്തുത്യര്‍ഹ സേവനത്തിനുള്ള പുരസ്കാരം നേടിയവര്‍.   എന്‍.ഐ.എ കൊച്ചി ഡിവൈ.എസ്.പി പി. വിക്രമന്‍,   ആഭ്യന്തര മന്ത്രാലയം കൊച്ചി ഓഫിസിലെ എ.ഡി സന്തോഷ് കൃഷ്ണന്‍ നായര്‍, കണ്ണൂര്‍ അരവാഞ്ചല്‍ സി.ആര്‍.പി.എഫ് റിക്രൂട്ട്മെന്‍റ്  ട്രെയ്നിങ് സെന്‍റര്‍ ജി.ഡി മഹിള സുലോചന,   എല്‍.പി.എസ്  വലിയമല ഹെഡ്കോണ്‍സ്റ്റബ്ള്‍ കെ. ശശികുമാര്‍, അസം റൈഫിള്‍സ് ഷില്ളോങ്  നായിബ് സുബേദാര്‍ വാസുദേവന്‍ വിജയന്‍, ഷില്ളോങ്  സെക്കന്‍ഡ് ഇന്‍ കമാന്‍ഡ് രഞ്ജിത് കുമാര്‍ ആചാരി, ഷില്ളോങ്  നായിബ് സുബേദാര്‍ പി. മോഹന്‍ദാസ്, ബി.എസ്.എഫ് ഡെപ്യൂട്ടി കമാന്‍ഡന്‍റ്  ജോര്‍ജ് ജെ. തിര്‍ക്കി, സി.ഐ.എസ്.എഫ് അസം അസി. സബ് ഇന്‍സ്പെക്ടര്‍ ഷിനി ഡൊമിനിക് എന്നിവര്‍ക്കും സ്തുത്യര്‍ഹ സേവനത്തിനുള്ള പുരസ്കാരം ലഭിച്ചു.  
ജയില്‍ വകുപ്പിലെ  സേവനത്തിനുള്ള കറക്ഷനല്‍ സര്‍വിസ് പുരസ്കാരത്തിന് തലശ്ശേരി സ്പെഷല്‍ സബ് ജയില്‍ ഡെപ്യൂട്ടി സൂപ്രണ്ട് സി. രാജീവനും അര്‍ഹനായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.