ശമ്പള പരിഷ്കരണം അപര്യാപ്തം; സമരത്തിന് കോണ്‍ഗ്രസ് പിന്തുണ

ന്യൂഡല്‍ഹി: റെയില്‍വേ, തപാല്‍ വകുപ്പു ജീവനക്കാരും സായുധസേനയിലെ സിവിലിയന്മാരും ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍ ഫെഡറേഷന്‍ ഓഫ് ഗവണ്‍മെന്‍റ് എംപ്ളോയീസിന്‍െറ ആഭിമുഖ്യത്തില്‍ ഈ മാസം 11ന് നടത്താന്‍ തീരുമാനിച്ച പണിമുടക്കിന് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചു.

ഏഴാം ശമ്പള കമീഷന്‍ സംബന്ധിച്ച കേന്ദ്രമന്ത്രിസഭാ തീരുമാനം കുറഞ്ഞ ശമ്പളം പറ്റുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സായുധ സേനാംഗങ്ങള്‍ക്കും നിരാശയാണ് നല്‍കുന്നതെന്ന് പാര്‍ട്ടി വക്താവ് അജയ് മാക്കന്‍ കുറ്റപ്പെടുത്തി. ഭരണത്തിലിരിക്കുന്നവരെ തൃപ്തിപ്പെടുത്താന്‍ പാകത്തിലുള്ള ശിപാര്‍ശയാണ് സമിതി തയാറാക്കി നല്‍കിയത്. ഏഴു പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശമായ ശമ്പള പരിഷ്കരണമാണിത്. ജീവനക്കാര്‍ക്ക് സ്വീകാര്യമാകണമെങ്കില്‍ വലിയ ‘ശസ്ത്രക്രിയ’ നടത്തേണ്ടി വരും.
 യഥാര്‍ഥത്തില്‍ 14.27 ശതമാനം വര്‍ധന മാത്രമാണുള്ളത്. ആനുകൂല്യങ്ങളില്‍ തീരുമാനമെടുക്കാതെ മാറ്റിവെച്ചിരിക്കുന്നു. കുറഞ്ഞ ശമ്പളം പറ്റുന്നവരും കൂടിയ ശമ്പളക്കാരും തമ്മിലെ അന്തരം വര്‍ധിച്ചു. മൂന്നു ശതമാനം ഇന്‍ക്രിമെന്‍റ് നിരക്ക് അപര്യാപ്തമാണ് -അജയ് മാക്കന്‍ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.