റോബര്‍ട്ട് വാദ്രക്ക് എന്‍ഫോഴ്സ്മെന്‍റിന്‍റെ സമന്‍സ്

ന്യൂഡല്‍ഹി: രാജസ്ഥാനിലെ ഭൂമി കച്ചവടവുമായി ബന്ധപ്പെട്ട കേസില്‍ റോബര്‍ട്ട് വാദ്രക്ക് എന്‍ഫോഴ്സ്മെന്‍്റ് ഡയറക്ടറേറ്റിന്‍്റെ സമന്‍സ്. വാദ്രയുടെ ഉടമസ്ഥതയിലുള്ള സ്കൈ ലൈറ്റ് ഹോസ്പിറ്റാലിറ്റി  കമ്പനിയുടെ സാമ്പത്തിക ഇടപാടുകളും മറ്റുരേഖകളും സമര്‍പ്പിക്കണമെന്ന് എന്‍ഫോഴ്സ്മെന്‍്റ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ഗുഡ്ഗാവ് ഭൂമി കച്ചവടത്തെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് എസ്.എന്‍. ധിംഗ്രക്ക് കേസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള കാലാവധി ആഗസ്റ്റ് 31 വരെ നീട്ടി നല്‍കി.

ഗുഡ്ഗാവ് ഭൂമി ഇടപാടുകളെ കുറിച്ച് അന്വേഷിക്കാന്‍ കഴിഞ്ഞ വര്‍ഷം മേയിലാണ് ജസ്റ്റിസ് എസ്.എന്‍  ധിംഗ്ര അധ്യക്ഷനായ കമീഷന് ഹരിയാന സര്‍ക്കാര്‍ രൂപം നല്‍കിയത്. കാലാവധി കഴിയുന്ന ജൂണ്‍ 30 വ്യാഴാഴ്ച കമീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഭൂമി ഇടപടുമായി ബന്ധപ്പെട്ട് ചില നിര്‍ണായക രേഖകള്‍ ലഭിക്കാനുണ്ടെന്നും അതിനാല്‍ ആറ് ആഴ്ച സമയം കൂടി അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ജസ്റ്റിസ് ധിംഗ്ര മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന് മെയില്‍ അയക്കുകയായിരുന്നു.

 ഗുഡ്ഗാവിലെ 83 സെക്ടറില്‍  റോബര്‍ട്ട് വാദ്രയുടെ ഉടമസ്ഥതയിലുള്ള സ്കൈ ലൈറ്റ് ഹോസ്പിറ്റാലിറ്റിയും ഡി.എല്‍.എഫും അടക്കമുള്ള കമ്പനികള്‍ അനധികൃത നിര്‍മാണവും ഭൂമി ഇടപാടും നടത്തുന്നുവെന്നായിരുന്നു ആരോപണം.

സംഭവം അന്വേഷിക്കുന്ന ധിംഗ്ര കമീഷന്‍ റോബര്‍ട്ട് വാദ്രയേയോ, ഇടപാടുകള്‍ റദ്ദാക്കാന്‍ ശ്രമിച്ച അശോക് ഖേംക എന്ന ഉദ്യോഗസ്ഥനേയോ വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്താത്തത് വിവാദമായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.