രാഹുൽ സെപ്തംബറിൽ അധ്യക്ഷപദവി ഏറ്റെടുത്തേക്കും

ന്യൂഡൽഹി: രാഹുല്‍ ഗാന്ധി വൈകാതെ കോണ്‍ഗ്രസ് അധ്യക്ഷ പദം ഏറ്റെടുത്തേക്കും. വരുന്ന സപ്തംബറില്‍ അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷനായേക്കുമെന്നാണ് സൂചന. നിലവിൽ കോൺഗ്രസ് ഉപാധ്യക്ഷനാണ് രാഹുൽ.  നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനുണ്ടായ തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധിയെ പ്രസിഡന്‍റാക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ മെയ് മാസത്തില്‍ എ.ഐ.സി.സി. അനുകൂല തീരുമാനത്തിലെത്തിയിരുന്നു. രാഹുല്‍ ഗാന്ധി ഉടന്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷും അഭിപ്രായപ്പെട്ടിരുന്നു.

രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് എത്തണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമാണ്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ്. സോണിയ ഇക്കാര്യത്തിൽ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. രാഹുലിന് പകരം പ്രിയങ്ക ഗാന്ധി അധ്യക്ഷ പദവി ഏറ്റെടുക്കണമെന്നും പാർട്ടിക്കുള്ളിൽ അഭിപ്രായമുണ്ട്.

രാഹുൽ നേതൃസ്ഥാനത്തേക്ക് എത്തുമ്പോൾ പാർട്ടിയിൽ വിപുലമായ അഴിച്ചുപണി ഉണ്ടായേക്കും. നേതൃസ്ഥാനത്തേക്ക് പുതുമുഖങ്ങളെയും യുവാക്കളും കൂടുതലായും എത്തിയേക്കും. എ.െഎ.സി.സി ജനറൽ സെക്രട്ടറി, സെക്രട്ടറി, സംസ്ഥാന കോൺഗ്രസ് പ്രസിഡന്‍റുമാർ എന്നിവരുടെ തസ്തികയിലും മാറ്റമുണ്ടായേക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.