മദീന ആക്രമണം ഐ.എസിന്‍െറ നാശത്തിന്‍െറ ആരംഭം –ഉവൈസി

ന്യൂഡല്‍ഹി: ഭീകരസംഘടനയായ ഐ.എസിനെതിരെ രൂക്ഷവിമര്‍ശവുമായി ഓള്‍ ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി എം.പി. ഐ.എസ് നാശമുണ്ടാക്കുന്നത് ഇസ്ലാമിനു തന്നെയാണെന്നും മുസ്ലിം ചെറുപ്പക്കാര്‍ ആയുധമേന്തിയല്ല, ഇന്ത്യയുടെ ജനാധിപത്യ ചട്ടക്കൂടില്‍നിന്നാണ് ധര്‍മയുദ്ധം നടത്തേണ്ടതെന്നും ഹൈദരാബാദിലെ പാര്‍ട്ടി ആസ്ഥാനത്ത് സംഘടിപ്പിച്ച വന്‍ പൊതുയോഗത്തില്‍ അദ്ദേഹം ഓര്‍മിപ്പിച്ചു.  
തങ്ങള്‍ക്കിടയിലാണ് അവര്‍ കടന്നുകൂടിയിട്ടുള്ളത് എന്നത് മുസ്ലിംകള്‍ തിരിച്ചറിയണം, അവരെ ഇല്ലാതാക്കുകയും വേണം. നരകത്തില്‍ നിന്നുള്ളവരാണ് ഐ.എസുകാര്‍. യഥാര്‍ഥ മുസ്ലിമിനു മുന്നിലത്തെിയാല്‍ അബൂബക്കര്‍ ബഗ്ദാദിയെ തുണ്ടംതുണ്ടമാക്കുമെന്നു പറഞ്ഞ ഉവൈസി, മദീനയിലെ പ്രവാചക പള്ളിക്ക് സമീപം ആക്രമണം നടത്തിയതോടെ ഐ.എസിന്‍െറ നാശം ആരംഭിച്ചതായും അഭിപ്രായപ്പെട്ടു. പല കാര്യങ്ങളിലും വിയോജിക്കുന്ന മുസ്ലിം സംഘടനകള്‍ പ്രവാചക സ്നേഹത്തിന്‍െറ കാര്യത്തില്‍ ഒറ്റ നിലപാടുകാരാണ്. നിര്‍ധന മനുഷ്യര്‍ പാര്‍ക്കുന്ന ചേരികളില്‍ പോയി അവിടത്തെ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കലാണ് നാം ചെയ്യേണ്ട ജിഹാദെന്നും വാട്സ്ആപ്പിലൂടെയും ഗൂഗ്ളിലൂടെയുമല്ല, നല്ല പണ്ഡിതന്മാര്‍ വഴിയാണ് ഇസ്ലാമിനെ പഠിക്കേണ്ടതെന്നും ഉവൈസി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.