സഹകരിക്കാൻ തയാർ; ഒരു ഇന്ത്യൻ അന്വേഷണ ഏജൻസിയും തന്നെ സമീപിച്ചിട്ടില്ല –സാകിർ നായിക്​

റിയാദ്​: തീവ്രവാദത്തെ പിന്തുണച്ചെന്ന ആരോപണത്തിൽ ഏത്​ അന്വേഷണവുമായും സഹകരിക്കാൻ തയാറാണെന്ന്​ സാകിർ നായിക്​. ഇതുവരെ ഇന്ത്യൻ സർക്കാറി​െൻറ ഒരു ഏജൻസിയും തന്നോട് ഒരു വിശദീകരണവും ആവശ്യപ്പെട്ടിട്ടില്ല.  അന്വേഷണ ഏജൻസികൾക്ക്​  ആവശ്യമായ എന്ത്​ വിവരവും സന്തോഷത്തോടെ നൽകു​െമന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ അറിയിച്ചു.

ധാക്കയിലെ റസ്റ്റോറൻറിൽ ഭീകരാക്രമണം നടത്തിയ തീവ്രവാദികളില്‍ രണ്ടുപേര്‍ക്ക് പ്രചോദനമായത് സാകിര്‍  നായിക്കി​െൻറ പ്രഭാഷണങ്ങളാണെന്ന്​  ബംഗ്ലാദേശിലെ ഡെയ്​ലി സ്​റ്റാർ പത്രത്തിൽ വാർത്ത വന്നിരുന്നു. എന്നാൽ പിന്നീട്​  ഡെയ്​ലി സ്റ്റാര്‍ വാര്‍ത്ത തിരുത്തി.

ധാക്കയിലുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ നടന്ന മാധ്യമ വിചാരണ ഞെട്ടിച്ചുവെന്നും സാകിർ നായിക്​ പ്രതികരിച്ചു. തീവ്രവാദസംഘടനകളെയോ ഭീകരവാദ പ്രവർത്തനത്തെയോ പിന്തുണച്ചിട്ടില്ല. ത​െൻറപ്രഭാഷണങ്ങള്‍ വളച്ചൊടിക്കുകയും കലാപങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്യുന്നതില്‍ പ്രതിഷേധിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. ഏതാനും ദിവസത്തിനകം തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക്​ മറുപടി നൽകുമെന്നും സാകിർ നായിക്​ പറഞ്ഞു.

ഇന്ന് മുംബൈയിൽ തിരിച്ചെത്തി വാർത്താ സമ്മേളനം നടത്തുമെന്ന് സാക്കിർ നേരത്തെ അറിയിച്ചിരുന്നു. നായിക്​ തിരിച്ചത്തെുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് വീടിനും അദ്ദേഹത്തി​െൻറ നേതൃത്വത്തിലുള്ള ഇസ്​ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനും മുംബൈയുടെ വിവിധ ഭാഗങ്ങളിലും പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.