മല്യയുടെ വായ്പ സംബന്ധിച്ച വിവരം എസ്.ബി.ഐ നിഷേധിച്ചു

മുംബൈ: കോടതിയുടെ പരിഗണനയിലുള്ള വിഷയമെന്നു ചൂണ്ടിക്കാണിച്ച്, വിജയ് മല്യയുടെ ബാങ്ക് വായ്പയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എസ്.ബി.ഐ വിവരാവകാശ പ്രവര്‍ത്തകന് നിഷേധിച്ചു. മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അനില്‍ ഗല്‍ഗാലി ഉന്നയിച്ച ചോദ്യങ്ങള്‍ക്കാണ് മറുപടി നിഷേധിച്ചത്. മല്യക്കും അയാളുടെ ഉടമസ്ഥതയിലുള്ള കിങ്ഫിഷന്‍ എയര്‍ലൈന്‍സിനും കൊടുത്ത ബാങ്ക് വായ്പയുടെ മൊത്തം തുക എത്രയാണെന്നായിരുന്നു ചോദ്യം. ഇതിനൊപ്പം ഇയാള്‍ക്ക് വായ്പ അനുവദിച്ച യോഗത്തിന്‍െറ മിനുട്സും ആവശ്യപ്പെട്ടിരുന്നു. ഉന്നയിച്ച വിഷയങ്ങള്‍ കോടതിയുടെ പരിഗണനയിലാണെന്നും അതില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നുമുള്ള മറുപടിയാണ് എസ്.ബി.ഐ നല്‍കിയത്.

ആര്‍.ടി.ഐ ആക്ടിലെ 8(1) വകുപ്പ് ചൂണ്ടിക്കാണിച്ചായിരുന്നു ബാങ്കിന്‍െറ ബംഗളൂരു ബ്രാഞ്ചിലെ ഡെപ്യൂട്ടി ജനറല്‍ മാനേജറുടെ ഈ മറുപടി. ബാങ്ക് വായ്പയും പലിശയുമടക്കം 9000 കോടി രൂപയുടെ സാമ്പത്തിക വെട്ടിപ്പ് നടത്തിയ കിങ്ഫിഷര്‍ ഉടമയും മദ്യവ്യവസായിയുമായ വിജയ് മല്യ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍െറയും വിവിധ ഏജന്‍സികളുടെ അന്വേഷണം നേരിടുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.