മാര്‍ഗരറ്റ് ആല്‍വയുടെ ആരോപണം പബ്ലിസിറ്റി സ്റ്റണ്ട് –കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: മാര്‍ഗരറ്റ് ആല്‍വയുടെ ആരോപണങ്ങള്‍ പുസ്തകം വിറ്റുപോകാനും പബ്ളിസിറ്റി ഉദ്ദേശിച്ചുമാണെന്ന് കോണ്‍ഗ്രസ്. പുസ്തകം വിറ്റുപോകാന്‍ ഇത്തരം പല കാര്യങ്ങളും ചെയ്യേണ്ടിവന്നേക്കും. വസ്തുതകള്‍ക്ക് പുതിയ മാനം നല്‍കേണ്ടിയും വരാം. ഈ വെളിപാടുകള്‍ ഉണ്ടാകാന്‍ ഇത്രയും സമയമെടുത്തത് എന്തുകൊണ്ടാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ്സിങ് സുര്‍ജേവാല ചോദിച്ചു. 30 വര്‍ഷം നീണ്ട പൊതുജീവിതത്തില്‍ പല പദവികള്‍ വഹിച്ച ശേഷമാണ് എഴുത്തുകാരിക്ക് ഇത്തരമൊരു വെളിപാട്. എഴുതിയ ആളിന്‍െറ വിവേകത്തിനുതന്നെ ഈ ചോദ്യം വിടുകയാണ്. മാധ്യമങ്ങള്‍ ഈ വിഷയത്തില്‍ പരിശോധന നടത്തണം. ഇതില്‍ കൂടുതല്‍ പ്രതികരിച്ച് പുസ്തകത്തിന് പബ്ളിസിറ്റി ഉണ്ടാക്കിക്കൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ളെന്ന് സുര്‍ജേവാല കൂട്ടിച്ചേര്‍ത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.