ശ്രീനഗര്‍: കശ്മീരില്‍ പ്രതിഷേധക്കാരെ നേരിടാന്‍ പെല്ലറ്റ് ഗണ്‍ പ്രയോഗിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് രണ്ട് എം.എല്‍.എമാരും മുന്‍മന്ത്രിയും ഗവര്‍ണറെ കണ്ടു. സി.പി.എം എം.എല്‍.എ എം.വൈ. തരിഗാമി, സ്വതന്ത്ര എം.എല്‍.എ ഹകീം യാസീന്‍, മുന്‍ മന്ത്രി ജി.എച്ച്. മിര്‍ എന്നിവരാണ് താഴ്വരയിലെ നിലവിലെ സാഹചര്യം വിലയിരുത്താന്‍ ഗവര്‍ണര്‍ എന്‍.എന്‍. വോറയെ സന്ദര്‍ശിച്ചത്. പെല്ലറ്റ് ഗണ്‍ ഉള്‍പ്പെടെ മാരക ആയുധങ്ങള്‍ ഉപയോഗിക്കുന്നതിന്‍െറ അനന്തരഫലങ്ങള്‍ സംഘം സംസാരിച്ചു. പൊലീസിന്‍െറ വിവേചനരഹിതമായ അറസ്റ്റുകളിലും ആശങ്ക പ്രകടിപ്പിച്ചു. മാധ്യമങ്ങളുടെ വാ മൂടിക്കെട്ടിയിരിക്കുന്നത് അപവാദപ്രചാരണങ്ങള്‍ക്കേ വഴിവെക്കൂവെന്നും തരിഗാമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.