മുംബൈ: ഡോ. സാകിര്‍ നായികിന്‍െറ പ്രഭാഷണങ്ങളില്‍ പ്രകോപനപരമോ ദേശവിരുദ്ധമോ ആയ ഒന്നും കണ്ടത്തൊനായിട്ടില്ളെന്ന് മുംബൈ പൊലീസിനു കീഴിലെ സ്പെഷല്‍ ബ്രാഞ്ചിന്‍െറ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. ബംഗ്ളാദേശ് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പിടിയിലായ ഭീകരന്‍ സാകിര്‍ നായികിന്‍െറ ആരാധകനാണെന്ന റിപ്പോര്‍ട്ട് വിവാദമായതിനെ തുടര്‍ന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്‍െറ നിര്‍ദേശപ്രകാരമാണ് സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം നടത്തിയത്. സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് മുംബൈ പൊലീസ് കമീഷണര്‍ ദത്താത്രേയ പഡ്സാഗിക്കറിന് സമര്‍പ്പിച്ചു. പൊലീസ് കമീഷണര്‍ ബുധനാഴ്ച മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. ദേശവിരുദ്ധമായതൊന്നും സാകിര്‍ നായികിന്‍െറ പ്രഭാഷണങ്ങളിലില്ളെന്ന് പറയുന്ന റിപ്പോര്‍ട്ട് എന്നാല്‍, അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ കണ്ടത്തെിയതായി പറയുന്നുണ്ട്. സാകിര്‍ നായികിനെതിരെ കേസെടുക്കാവുന്ന ഒന്നുംതന്നെ കണ്ടത്തെിയിട്ടില്ളെന്ന് സ്പെഷല്‍ ബ്രാഞ്ച് വൃത്തങ്ങള്‍ പറഞ്ഞു.
കഴിഞ്ഞ നാലു വര്‍ഷത്തിനിടെ സാകിര്‍ നായിക് നടത്തിയ മതപ്രഭാഷണങ്ങളും സംവാദങ്ങളും ഓണ്‍ലൈന്‍, ചാനല്‍ സംഭാഷണങ്ങളുമാണ് 20ലേറെ പേര്‍ വരുന്ന പൊലീസ് സംഘം പരിശോധിച്ചത്. സാകിര്‍ നായികിന്‍െറ പീസ് ടി.വി, ഹാര്‍മണി മീഡിയ, ഇസ്ലാമിക് റിസര്‍ച് സെന്‍റര്‍ എന്നീ സ്ഥാപനങ്ങളില്‍നിന്നാണ് പ്രഭാഷണങ്ങളും മറ്റും പൊലീസ് കണ്ടെടുത്തത്. സ്ഥാപനങ്ങളിലെ ജീവനക്കാരെയും മറ്റും ചോദ്യംചെയ്യുകയുമുണ്ടായി. അധിക്ഷേപകരമായി കണ്ട പ്രഭാഷണങ്ങളും പരാമര്‍ശങ്ങളും റിപ്പോര്‍ട്ടിനൊപ്പം അന്വേഷണ സംഘം ചേര്‍ത്തിട്ടുണ്ട്. റിപ്പോര്‍ട്ട് പഠിച്ചശേഷം കൂടുതല്‍ അന്വേഷണം ആവശ്യമുണ്ടോയെന്ന് മുംബൈ പൊലീസ് കമീഷണര്‍ തീരുമാനിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.