ബിനാമി നിയമഭേദഗതി ബില്‍ പാര്‍ലമെന്‍റിലേക്ക്

ന്യൂഡല്‍ഹി: ബിനാമി ഇടപാട് നിരോധ നിയമത്തില്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന പുതിയ ഭേദഗതികള്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണ ബില്ലിനും അംഗീകാരമായി. രണ്ടു ബില്ലുകളും പാര്‍ലമെന്‍റിന്‍െറ നടപ്പു സമ്മേളനത്തില്‍ അവതരിപ്പിക്കും.
ബിനാമി ഇടപാടുകളുടെ നിയന്ത്രണം കൂടുതല്‍ ഫലപ്രദമാക്കുന്നതിനുള്ള വ്യവസ്ഥകളാണ് ഭേദഗതി ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. വരുമാനം വെളിപ്പെടുത്തുന്ന പദ്ധതി പ്രകാരം ബിനാമി വസ്തുക്കളുടെ വിവരം വെളിപ്പെടുത്തുന്നവര്‍ക്ക് ഇളവു ലഭിക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.