ലോസന്നെ: റഷ്യയുടെ റിയോ ഒളിമ്പിക്സ് ഭാവി ഒരാഴ്ചക്കുള്ളില്‍ അറിയാമെന്ന് ഇന്‍റര്‍നാഷനല്‍ ഒളിമ്പിക്സ് കമ്മിറ്റി. അധികൃതരുടെ ഒത്താശയോടെ ഉത്തേജക മരുന്ന് ഉപയോഗം നടന്നുവെന്ന സ്വതന്ത്രാന്വേഷണ കമീഷന്‍െറ കണ്ടത്തെലിനു പിന്നാലെ വിലക്ക് തീരുമാനമെടുക്കാന്‍ നിയമവിദഗ്ധരില്‍നിന്ന് ഉപദേശം തേടാന്‍ ഐ.ഒ.സി നിര്‍വാഹകസമിതി യോഗം കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. അതിനിടെ, ട്രാക് ആന്‍ഡ് ഫീല്‍ഡ് അത്ലറ്റുകളെ വിലക്കിയ രാജ്യാന്തര അത്ലറ്റിക്സ് ഫെഡറേഷന്‍ നടപടി ചോദ്യംചെയ്ത് സമര്‍പ്പിച്ച അപ്പീലില്‍ സ്പോര്‍ട്സ് ആര്‍ബിട്രേഷന്‍ കോടതി വ്യാഴാഴ്ച വിധി പറയും. ഇതുകൂടി പരിഗണിച്ചാവും റഷ്യയെ സമ്പൂര്‍ണമായി ഒളിമ്പിക്സില്‍നിന്ന് വിലക്കണമോയെന്ന് ഒളിമ്പിക്സ് കമ്മിറ്റി തീരുമാനമെടുക്കുക. വ്യാപക തോതില്‍ മരുന്നടിച്ചെന്ന ലോക ഉത്തേജകവിരുദ്ധ ഏജന്‍സിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് രാജ്യാന്തര മത്സരങ്ങളില്‍നിന്ന് നവംബര്‍ വരെ ട്രാക് ആന്‍ഡ് ഫീല്‍ഡ് താരങ്ങളെ ഫെഡറേഷന്‍ വിലക്കിയത്. ഇതിനു പിന്നാലെയായിരുന്നു അധികൃതരുടെ ഒത്താശയോടെ വ്യാപക മരുന്നടി നടന്നുവെന്ന ഗ്രിഗറി റെഡ്ചെങ്കോവ് നടത്തിയ വെളിപ്പെടുത്തല്‍ റഷ്യയെ കുരുക്കിലാക്കിയത്.
ഒളിമ്പിക്സ് ടീമിനെ പ്രഖ്യാപിച്ച് റഷ്യ
വിലക്ക് ഭീഷണിക്കിടെ ഒളിമ്പിക്സ് ടീമിനെ പ്രഖ്യാപിച്ച് റഷ്യ ഒരുങ്ങുന്നു. 68 ട്രാക് ആന്‍ഡ് ഫീല്‍ഡ് താരങ്ങള്‍ അടക്കം 387 പേരുടെ പട്ടികയാണ് റഷ്യന്‍ ഒളിമ്പിക്സ് കമ്മിറ്റി പുറത്തുവിട്ടത്. രാജ്യത്തെ സ്പോര്‍ട്സ് ഫെഡറേഷനുകളുടെ അപേക്ഷ അടിസ്ഥാനത്തില്‍ ടീം പ്രഖ്യാപിക്കുന്നതെന്ന് ഒളിമ്പിക്സ് കമ്മിറ്റി തലവന്‍ അലക്സാണ്ടര്‍ ഷുകോവ് അറിയിച്ചു. 2012 ലണ്ടന്‍ ഒളിമ്പിക്സില്‍ 436 താരങ്ങളുമായി മത്സരിച്ച റഷ്യ 22 സ്വര്‍ണമടക്കം 79 മെഡല്‍ നേടി നാലാം സ്ഥാനത്തായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.