ലണ്ടൻ: ഇന്ത്യയിലേക്ക് ഉടന്‍ തിരിച്ചുവരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വിവാദ മദ്യവ്യവസായി വിജയ് മല്യ. അധികൃതര്‍ക്ക് വേണമെങ്കില്‍ ലണ്ടനിലെത്തി കൂടിക്കാഴ്ച നടത്താമെന്നും നാടുവിട്ട മദ്യവ്യവസായി പറഞ്ഞു. തന്നെ അധികൃതര്‍ വേട്ടയാടുകയാണെന്നാണ് മല്യ ആരോപിക്കുന്നത്. എനിക്ക് ഒന്നും മറച്ചുവെക്കാനോ ഒളിപ്പിക്കാനോ ഇല്ലെന്ന് ഒരു സ്പോർട്സ് മാഗസിന് നൽകിയ അഭിമുഖത്തിൽ മല്യ വ്യക്തമാക്കി.
ഇംഗ്ലണ്ടില്‍ നടക്കുന്ന ഫോര്‍മുല 1 റേസില്‍ മല്യയുടെ ഉടമസ്ഥതയിലുള്ള ഫോഴ്‌സ് ഇന്‍ഡ്യ ടീം മല്‍സരിക്കുന്നുണ്ട്. ഇതിെൻറ പ്രെമോഷനുമായി ബന്ധപ്പെട്ടാണ് ലണ്ടനില്‍ ആട്ടോ സ്‌പോര്‍ട്ട് മാഗസീന് മല്യ അഭിമുഖം നല്‍കിയത്.
ദുര്‍മന്ത്രവാദികളെ വേട്ടയാടുന്നത് പോലെയാണ് എന്നെ വേട്ടയാടുന്നത്. ഈ കൊടുങ്കാറ്റില്‍ നിന്ന് എങ്ങനെയും പുറത്തു കടന്നേ പറ്റൂ. അവര്‍ക്ക് (അധികൃതര്‍) കിംഗ്ഫിഷര്‍ എയർലൈൻസിെൻറ എല്ലാ ഉദ്യോഗസ്ഥരേയും ചോദ്യം ചെയ്യാനാകും. രേഖകളും കണ്ടെത്താനാകും. ഇനി എന്നെ ചോദ്യം ചെയ്‌തേ മതിയാവൂ എന്നാണെങ്കില്‍ ലണ്ടനില്‍ വന്ന് കൂടിക്കാഴ്ച നടത്താവുന്നതാണ്. അല്ലെങ്കില്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ അഭിമുഖം നടത്താം. ഇമെയില്‍ വഴി ചോദ്യം അയച്ചുതന്നാല്‍ ഞാന്‍ ഉത്തരം നല്‍കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
9000 കോടി രൂപയുടെ വായ്പ തിരിച്ചടക്കാതെ ബാങ്കുകളെ വെട്ടിച്ചാണ് വിജയ് മല്യ ലണ്ടനിലേക്ക് മുങ്ങിയത്. മുംബൈ കോടതി വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും വിദേശകാര്യ മന്ത്രാലയം മല്യയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കുകയും ചെയ്തിരുന്നു. എന്നാല്‍ നിയമത്തിന് കീഴടങ്ങാതെ ലണ്ടനില്‍ തുടരുകയാണ് വിജയ് മല്യ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.