പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യണം –ജമാഅത്തെ ഇസ് ലാമി

ന്യൂഡല്‍ഹി: ഗുജറാത്തിലെ ഉന നഗരമധ്യത്തില്‍ ദലിത് യുവാക്കളെ വാഹനത്തില്‍ ബന്ധിച്ച് അതിക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് സലീം കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. പശുവിന്‍െറ തോലുമായി സഞ്ചരിച്ചെന്നാരോപിച്ച് സോമനാഥ് ജില്ലയിലെ ദലിത് യുവാക്കളെ പശു സംരക്ഷകരെന്ന് പരിചയപ്പെടുത്തിയ സംഘമാണ് മര്‍ദിച്ചത്. പരസ്യമായി കുറ്റകൃത്യം നടത്തിയ സംഘത്തെ ഉടന്‍ അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കുകയും അക്രമത്തിനിരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും വേണം.   ദലിതര്‍ക്കു നേരെ ആക്രമണം നടത്തുന്ന ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കണമന്നും ജനറല്‍ സെക്രട്ടറി ഗുജറാത്ത് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.